നാളെ കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ്.

നാളെ കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ്. നാളെ വൈകീട്ട് 4 മണിക്കാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പിനെ എതിര്‍ത്ത് ബിജെപി രംഗത്തു വന്നു. വോട്ടെടുപ്പിന് സാവകാശം വേണമെന്ന് ബിജെപി. എന്നാല്‍ വോട്ടെടുപ്പിന് തയ്യാറെന്ന് കോണ്‍ഗ്രസും ജെഡിഎസും.

ഭൂരിപക്ഷം നാളെ തെളിയിക്കണമെന്ന് ജസ്റ്റിസ് സിക്രി. ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെയെന്നും കൂടുതല്‍ സമയം നല്‍കാന്‍ അനുവദിക്കില്ലെന്നും ജസ്റ്റിസ് സിക്രി കോടതിയില്‍ സൂചിപ്പിച്ചു.

ഗവര്‍ണര്‍ക്കെതിരെയും സുപ്രീംകോടതി പരാമര്‍ശം നടത്തി. ബിജെപിയുടെ കുതിര കച്ചവടത്തിനും ബിജെപി അനുകൂല നിലപാട് സ്വീകരിച്ച ഗവര്‍ണറിനും വന്‍ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

ഭൂരിപക്ഷം എങ്ങനെ തെളിയിക്കാമെന്ന് സഭയില്‍ കാണിക്കുമെന്നായിരുന്ന നോരത്തെ ബിജെപിയുടെ വാദം. എന്നാല്‍ സുപ്രീം കോടതിയുടെ പുതിയ പരാമര്‍ശം ബിജെപിക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

കനത്ത സുരക്ഷയിലായിരിക്കും വോട്ടെടുപ്പ് നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here