മറുകണ്ടം ചാടുമെന്ന് പേടി; എംഎല്‍എമാരെ നിരീക്ഷിക്കാന്‍ മൊബൈല്‍ ആപ്പുമായി കോണ്‍ഗ്രസ്; ആപ്പിന്‍റെ പ്രത്യേകതകള്‍ ഇങ്ങനെ

രാജ്യമാകെ കണ്‍ണാടകയിലേക്ക് ഉറ്റു നോക്കുമ്പോള്‍ എംഎല്‍എമാരെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് പാര്‍ടികള്‍. കോണ്‍ഗ്രസ്-ജെഡിഎസ് പാര്‍ട്ടികള്‍ എംഎല്‍എ മാരെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയെങ്കിലും കൈവിട്ടു പോകുമോ എന്ന ഭയത്തിലാണ് നേതാക്കള്‍.

അതുകൊണ്ടുതന്നെ, എംഎൽഎമാരെ നിരീക്ഷിക്കാൻ മൊബൈൽ ആപ്പുമായി കോൺഗ്രസ് എത്തിയിരിക്കുകയാണ്. എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റിയതിനു പിന്നാലെയാണ് അവരുടെ ഫോണുകളിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്തത്.

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഫോണിലേക്കെത്തുന്ന കോളുകളും എസ്എംഎസുകളും വാട്സാപ്പ് സന്ദേശങ്ങളുമൾപ്പെടെയുള്ള വിവരങ്ങൾ റെക്കോർഡ് ചെയ്യപ്പെടുമെന്നാണ് ഇതിന്‍റെ പ്രത്യേകത.

എംഎൽഎമാരെ ബിജെപി റാഞ്ചുമെന്ന ഭീഷണിയെ തുടര്‍ന്നാണ് കോൺഗ്രസിന്റെ മുൻകരുതൽ.

എന്തുവില കൊടുത്തും ഭൂരിപക്ഷം തെളിയിക്കാൻ ശ്രമത്തിലാണ് ബിജെപിയും ഒപ്പം കോണ്‍ഗ്രസും ജെഡിഎസും. എംഎൽഎമാരെ പരസ്പരം വലയിൽ വീഴാതെ സൂക്ഷിക്കുക എന്നതാണ് ഇരുപാർട്ടികളും ഇപ്പോൾ നേരിടുന്ന തലവേദന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News