ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം: ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്ന് സിപിഐഎം

കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം, ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്ന് സിപിഐഎം.

കോടഞ്ചേരിയില്‍ വെള്ളിയാഴ്ച രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കുമെന്നും ആരോപണങ്ങള്‍ വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്നും തിരുവമ്പാടി ഏരിയാ സെക്രട്ടറി ടി വിശ്വനാഥന്‍ പറഞ്ഞു.

ജനുവരി 28നാണ് കോഴിക്കോട് കോടഞ്ചേരി സ്വദേശിനി ജ്യോത്സനയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചത്. പ്രദേശവാസികളായ 7 പേരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചെന്നായിരുന്നു ജ്യോത്സന സിബി ദമ്പതികളുടെ പരാതി.

ജ്യോത്സനയുടെ പരാതിയെ തുടര്‍ന്ന് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തമ്പി അടക്കം 7 പേര്‍ അറസ്റ്റിലാവുകയും ചെയ്തു. വിഷയം ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് സിപിഐഎം)വിശദീകരണവുമായി രംഗത്ത് വന്നത്.

സംഭവ ദിവസം ജ്യോത്സനയെ ആശുപത്രിയിലെത്തിച്ച ഇവരുടെ ഇളയമ്മ സുജ ജോണും വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറെന്ന് പ്രതിചേര്‍ക്കപ്പെട്ട അയല്‍വാസി സരസു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരാതിക്കാരായ ജ്യോത്സന സിബി എന്നിവരും നുണപരിശോധനയ്ക്ക് തയ്യാറാവണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. നിലവില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിച്ചു വരികയാണ്. ദേശീയ ന്യൂനപക്ഷ കമ്മീഷനും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News