എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം; സമ്മാനമായി തലശേരിക്ക് അത്യാധുനിക മത്സ്യബന്ധന തുറമുഖം

കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക സമ്മാനമായി തലശ്ശേരിക്ക് അത്യാധുനിക മത്സ്യബന്ധന തുറമുഖം.

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് തലായി ഗോപാലപ്പേട്ട മത്സ്യബന്ധന തുറമുഖം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഭൂരഹിതരായ 127 മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്ക് ആധാര വിതരണവും ചടങ്ങില്‍ വച്ച് നടന്നു.

കണ്ണൂര്‍ ജില്ലയിലെ തീരദേശ ജനതയുടെ ഏറെകാലത്തെ സ്വപ്നമാണ് ഇടതുപക്ഷ സര്‍ക്കാര്‍ സാക്ഷാത്കരിച്ചത്. ന്യൂ മാഹി മുതല്‍ മുഴപ്പിലങ്ങാട് വരെയുള്ള മത്സ്യ തൊഴിലാളികള്‍ക്ക് ആശ്രയമാകും ഗോപാലപ്പെട്ട മത്സ്യ ബന്ധന തുറമുഖം. ഇ കെ നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് തുറമുഖത്തിന് ശില പാകിയത്.

2008 ല്‍ മുന്‍ മുഖ്യ മന്ത്രി വിഎസ് അച്യുദാനന്തന്‍ പ്രവര്‍ത്തി ഉദ്ഘാടനവും മന്ത്രിയും സ്ഥലം എംഎല്‍എയും ആയിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പുലിമുട്ട് നിര്‍മാണ ഉദ്ഘാടനവും നിര്‍വഹിച്ചു. എന്നാല്‍ ഇടക്കിടെ മാറി വന്ന യുഡിഎഫ് സര്‍ക്കാരുകള്‍ പദ്ധതിയോട് മുഖം തിരിച്ചു നിന്നതാണ് പദ്ധതി വൈകാന്‍ ഇടയാക്കിയത്.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെ മുന്തിയ പരിഗണന നല്‍കിയാണ് തുറമുഖ നിര്‍മാണം സമയ ബന്ധിതമായി പൂര്‍ത്തീകരിച്ചത്. 250 യന്ത്ര ബോട്ടുകള്‍ക്കും 300 പരമ്പരാഗത യാനങ്ങള്‍ക്കും തുറമുഖം ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ടാകും.

എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ തുറമുഖം ഉത്സവ സമാനമായ ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.

മന്ത്രി ജെ മേഴ്‌സികുട്ടി അമ്മ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീര്‍ ഉള്‍പ്പെടെ ജന പ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേരും ചടങ്ങില്‍ പങ്കെടുത്തു. വീടില്ലാത്ത 127 മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്ക് ആധാര വിതരണവും ചടങ്ങില്‍ വച്ച് നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News