ബിപ്ലബ് കുമാര്‍ ചെങ്ങന്നൂരിലേക്ക്; ചിരിച്ചുമരിക്കാന്‍ തയ്യാറായിക്കോയെന്ന് ട്രോളന്‍മാര്‍

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും.

അബദ്ധപ്പരാമര്‍ശങ്ങളിലൂടെ രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച ബിജെപി നേതാവ് മേയ് 24ന് ചെങ്ങന്നൂരിലെത്തുമെന്നാണ് വിവരം. ബിപ്ലബ് കുമാര്‍ കേരളം സന്ദര്‍ശിക്കുമെന്ന് ബിജെപി നേരത്തെ സൂചിപ്പിച്ചിരുന്നുവെങ്കിലും തീയതി പ്രഖ്യാപിച്ചിരുന്നില്ല.

വോട്ടര്‍മാര്‍ക്ക് ആവേശമാകും ബിപ്ലബിന്റെ വരവ് എന്നാണ് ബി.ജെ.പി പറയുന്നത്. അതേസമയം, ട്രോളുകള്‍ക്കൊണ്ട് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സോഷ്യല്‍ മീഡിയ.

ഭരണത്തിലേറി ഒരു മാസം പിന്നിടും മുമ്പേ തുടര്‍ച്ചയായ അബദ്ധ പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധി നേടിയിട്ടുണ്ട് ബിപ്ലബ് ദേബ്. മഹാഭാരത കാലഘട്ടം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുന്നെന്ന് അവകാശപ്പെട്ട് ബിപ്ലവ് ദേബ് അപഹാസ്യനായിരുന്നു.

വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍ തന്റെ പ്രസ്താവന വീണ്ടും ആവര്‍ത്തിച്ചാണ് ത്രിപുര മുഖ്യമന്ത്രി പ്രതികരിച്ചത്. ഒരുവര്‍ഷം 104 സാറ്റലൈറ്റുകള്‍ ശൂന്യാകാശത്തേക്ക് അയക്കുകയെന്ന മോദി സര്‍ക്കാറിന്റെ നേട്ടം ഇതിനു തെളിവാണെന്നും അദ്ദേഹം വാദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News