
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ പൊലീസ് ചോദ്യം ചെയ്തു. ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ചെന്ന കേസില്‍ ദില്ലി ലൈന്‍സ് പൊലീസ് കേജരിവാളിന്റെ വസതിയിലെത്തിയാണ് ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദില്ലി ലൈന്‍സ് പൊലീസ് കഴിഞ്ഞ ദിവസം കേജരിവാളിന് നോട്ടീസ് അയച്ചിരുന്നു. മെയ് 18ന് രാവിലെ 11 മണിയ്ക്ക് ചോദ്യം ചെയ്യാന്‍ സമയം നല്‍കണമെന്നായിരുന്നു ദില്ലി പൊലീസ് കെജരിവാളിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ചില അസൗകര്യങ്ങളുതുകൊണ്ട് ചോദ്യം ചെയ്യല്‍ വൈകുന്നേരം 5 മണിക്കാക്കുകയായിരുന്നു.
ചോദ്യം ചെയ്യാന്‍ വീട്ടിലെത്തിയ പൊലീസ് സംഘത്തില്‍ അസിസ്റ്റന്റ് കമ്മീഷണറടക്കം അഞ്ച് ഇന്‍സ്‌പെക്ടര്‍മാരാണുള്ളത്. ചോദ്യം ചെയ്യല്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്നും വീഡിയോയുടെ ഒരു പകര്‍പ്പ് തനിക്കു നല്‍കണമെന്നും കേജരിവാള്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വീഡിയോ ചിത്രീകരണം പോലീസ് അംഗീകരിച്ചെങ്കിലും പകര്‍പ്പ് നല്‍കുന്നതിനോട് പോലീസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇക്കഴിഞ്ഞ ഫെബ്രുവരി 19നായിരുന്നു കേസിനാസ്പദമായ സംഭവം.
അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് തന്നെ ആം ആദ്മി എംഎല്‍എമാര്‍ മര്‍ദ്ദിച്ചുവെന്ന് ദില്ലി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ് ആരോപിക്കുകയായിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് കേജരിവാളിനെ പോലീസ് ചോദ്യം ചെയ്തത്.
തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പരാതിയെത്തുടര്‍ന്ന് 21ന് തന്നെ എംഎല്‍എമാരായ അമാനത്തുള്ള ഖാന്‍, പ്രകാശ് ജാര്‍വള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസില്‍ ആം ആദ്മി എംഎല്‍എ പ്രാകാശ് ജാര്‍വാളിന് കഴിഞ്ഞ മാര്‍ച്ചിലാണ് ജാമ്യം ലഭിച്ചത്. 50,000 രൂപ പിഴയിലാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here