ജിയോയെ കടത്തി വെട്ടാന്‍ അതിവേഗ ഇന്‍റര്‍നെറ്റുമായി എയര്‍ടെല്‍; പുതിയ ഒാഫറുകള്‍ ഇങ്ങനെ

കടുത്ത മത്സരങ്ങള്‍ക്ക് അനുദിനം സാക്ഷ്യം വഹിക്കുന്ന ടെലികോം മേഖലയില്‍ ഇന്ന് ജിയോയും എയര്‍ടെലും തമ്മിലാണ് ശക്തമായ കൊമ്പുകോര്‍ക്കല്‍. ജിയോയുടെ ഏറ്റവും വലിയ പ്രത്യേകതയായ ഇന്‍റര്‍നെറ്റ് വേഗത്തിനെ കടത്തിവെട്ടി കുതിച്ചു ചാട്ടത്തിന് രംഗമൊരുക്കുകയാണ് എയര്‍ടെല്‍.

ദിവസേനെയുള്ള ഇന്‍റര്‍നെറ്റ് ഉപയോഗത്തിന് ശേഷമുള്ള ഡേറ്റ ഉപയോഗത്തിന്‍റെ വേഗത ഉയര്‍ത്തിയാണ് എയര്‍ടെല്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ജിയോയുടെ പരിധി കഴിഞ്ഞുള്ള അണ്‍ലിമിറ്റഡ് പ്ലാനിന്റെ വേഗം 64 കെബിപിഎസ് ആണ്. എന്നാല്‍ ഇന് മുതല്‍ എയര്‍ടെലില്‍ ഒരു ദിവസം അനുവദിച്ചിട്ടുള്ള ഡേറ്റയില്‍ കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ നെറ്റ്‌വര്‍ക്ക് വേഗം 128 കെബിപിഎസ് ആകുമെന്നാണ് കമ്പനി അറിയിക്കുന്നത്.

199, 249, 349, 399, 448, 499, 509 എന്നീ എയര്‍ടെല്‍ പ്ലാനുകള്‍ക്കാണ് അണ്‍ലിമിറ്റഡ് ഡേറ്റാ സേവനം ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News