കെജി ബൊപ്പയ്യ പ്രോടെം സ്പീക്കര്‍; കോണ്‍ഗ്രസ്-ജെഡിഎസ് ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നു

ബി.ജെ.പി എം.എല്‍.എ കെ.ജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറാക്കിയതിനെതിരെ കോണ്‍ഗ്രസും ജെ.ഡി.എസും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

രാത്രിയോടെ നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും അതിനാല്‍ രാവിലെ 10.30ന് പരിഗണിക്കാമെന്നുമായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

നാടകീയ രംഗങ്ങള്‍ക്കാണ് കോടതി ഓരോ ദിവസവും സാക്ഷ്യം വഹിക്കുന്നത്. രാവിലെ 11 മണിയ്ക്ക് നിയമസഭാ നടപടികള്‍ ആരംഭിക്കുന്നതു കൊണ്ട് അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഹര്‍ജികള്‍ കഴിഞ്ഞ ദിവസം രാത്രി തന്നെ പരിഗണിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം.

എന്നാല്‍, ഹര്‍ജികള്‍ രാത്രി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍.കേസ് 10.30 ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

എട്ടുതവണ എം.എല്‍.എ ആയ കോണ്‍ഗ്രസിലെ ആര്‍.വി ദേശ്പാണ്ഡെയെ മറികടന്ന് നാല് തവണ എം.എല്‍.എയായ ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി നിയമിച്ചതിനെയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുന്നത്.

ഹര്‍ജി നല്‍കാനൊത്തിയ കോണ്‍ഗ്രസ് അഭിഭാഷകരെ സുപ്രീംകോടതിയിലെ പ്രധാനഗേറ്റ് വഴി സുരക്ഷ ജീവനക്കാര്‍ കടത്തി വിടാതിരുന്നത് വാക്കേറ്റത്തിന് കാരണമായി. ഇ

ന്ന് നടക്കുന്ന വിശ്വാസ വോട്ടടുപ്പ് നിയന്ത്രിക്കുന്നത് പ്രോടേം സ്പീക്കറാണ് അതിനാല്‍ തന്നെ ബൊപ്പയ്യയുടെ നിയമനം ബി.ജെ.പിക്ക് തുണയാകുമെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News