ഗാസ കുരുതിക്കളമാകുന്നു; ഇസ്രായേല്‍ വെടിവെപ്പില്‍ ഒരാഴ‌്ചയ‌്ക്കുള്ളിൽ കൊല്ലപ്പെട്ടത് നൂറിലേറെപ്പേര്‍; മനുഷ്യാവകാശലംഘനമെന്ന്‌ യുഎൻ

ഗാസയിൽ പലസ്‌തീനികൾക്കുനേരെയുള്ള ഇസ്രയേൽ അതിക്രമം തുടരുന്നു. അതിർത്തിയിൽ ഇസ്രയേൽ വെടിവയ‌്പിൽ നൂറിലേറെപ്പേരാണ‌് ഒരാഴ‌്ചയ‌്ക്കുള്ളിൽ കൊല്ലപ്പെട്ടത്‌. ഇത്‌ കടുത്ത മനുഷ്യാവകാശലംഘനമാണെന്ന‌് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സംരക്ഷണസമിതി രംഗത്തെത്തി.

ഇസ്രയേൽ ഗാസയിൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കണമെന്ന് സമിതി തലവൻ സീഡ് റദ് അൽ ഹുസൈൻ ജനീവയിലെ ഒരു യോഗത്തിൽ പറഞ്ഞു.

ഗാസയിലെ അക്രമങ്ങളെക്കുറിച്ച് അന്താരാഷ്ട്രതലത്തിൽ സ്വതന്ത്രവും നിഷ‌്പക്ഷവുമായ അന്വേഷണം നടത്തണമെന്നും നിയമലംഘനം നടത്തുന്നവർക്ക് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീനിലെ ജനങ്ങൾ മോചിതരാകേണ്ടത‌് ലോകത്തിന്റെ ആവശ്യമാണ‌്. അധിനിവേശത്തെ അവസാനിപ്പിച്ചാൽ അരക്ഷിതാവസ്ഥയും ആക്രമണവും ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബറിൽ ഡോണൾഡ് ട്രംപ് ജെറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാണെന്ന് പ്രഖ്യാപിച്ചതിനു ശേഷം ഗാസയിലും വെസ്റ്റ് ബങ്കിലും നൂറോളം പലസ്തീനികളാണ് കൊല്ലപ്പെട്ടത‌്.

ആയുധമില്ലാത്ത പലസ്തീനികൾക്കെതിരെ യുദ്ധക്കുറ്റങ്ങൾ ആവർത്തിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതും പതിവാണ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here