ഇന്ധനവില സര്‍വകാല റെക്കോഡില്‍; പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി

സംസ്ഥാനത്ത് പെട്രോള്‍ വില സര്‍വകാല റെക്കോര്‍ഡിൽ. തിരുവനന്തപുരത്ത് പെട്രോൾ വില ലീറ്ററിന് 80.01 രൂപയായി. അഞ്ച് ദിവസം കൊണ്ട് ഒരു രൂപ അഞ്ച് പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 73.06 രൂപയുമായി. പെട്രോളിന് 32 പൈസയും ഡീസലിനും ലീറ്ററിനു 24 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്.

കര്‍ണാടക തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ദിവസേനയുള്ള പെട്രോള്‍-ഡീസല്‍ വിലനിര്‍ണയം പുന:രാരംഭിച്ചതോടെയാണ് കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തിയത്. ഇതാദ്യമായി പെട്രോൾ വില സംസ്ഥാനത്ത് ലീറ്ററിന് 80 രൂപയായി ഉയർന്നു.

തിരുവനന്തപുരത്ത് ഇന്നു പെട്രോൾ വില ലീറ്ററിന് 80.01 രൂപയാണ്. അഞ്ച് ദിവസം കൊണ്ട് ഒരു രൂപ അഞ്ച് പൈസയാണ് പെട്രോളിന് വര്‍ധിച്ചത്.അതായത് ദിവസേന ഏകദേശം 20 പൈസയുടെ വര്‍ധനവ്. ഡീസൽ വില 73.06 രൂപയായി. പെട്രോളിനും ഡീസലിനും ലീറ്ററിനു യഥാക്രമം 32 പൈസയും 24 പൈസയുമാണ് തിരുവനന്തപുരത്ത് ഇന്ന് കൂടിയത്.കൊച്ചിയില്‍ 78.72 രൂപയായി. ഡീസല്‍ വില കൊച്ചിയില്‍ 71.85 രൂപയുമാണ്.

വരും ദിവസങ്ങളിൽ നാലുരൂപ വരെ വില കൂടിയേക്കുമെന്നാണ് സൂചന. കർ‌ണാടകയിലെ വോട്ടെടുപ്പിനു തൊട്ടുമുൻപുള്ള 19 ദിവസങ്ങളിൽ എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിരുന്നില്ല. ദിവസേനയുള്ള വിലനിര്‍ണയം നിര്‍ത്തിവെക്കുമ്പോള്‍ കൊച്ചിയില്‍ പെട്രോള്‍വില 77.39 രൂപയായിരുന്നു ഡീസലിന് 70 രൂപ 38 പൈസയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News