ചില്ലറക്കാരല്ല, കിടിലങ്ങളാണ‌് ഈ കുട്ടി അവതാരകർ; കുട്ടി മേളയിൽ താരങ്ങളായി ഈ കുഞ്ഞുമക്കള്‍

കുട്ടി മേളയിൽ താരപരിവേഷത്തിലാണ് മേളയിലെ കുട്ടി അവതാരകർ. ഒാരോ പ്രദർശനത്തിനും പ്രേക്ഷകരായ കൂട്ടുകാരെ സ്വാഗതം ചെയ്യുന്നതും ചിത്രത്തിനെ പരിചയപ്പെടുത്തുന്നതും ഇവർ തന്നെ. അവതാരകരുടെ റോൾ പൂർണമായും ആസ്വദിക്കുകയാണ് ഇൗ കുട്ടി കൂട്ടം.

ചില്ലറക്കാരല്ല, കിടിലങ്ങളാണ‌് മേളയിലെ ഇൗ കുട്ടി അവതാരകർ എന്ന് മനസ്സിലായില്ലേ. വലിയവർക്ക് മാത്രമല്ല തങ്ങൾക്കും നന്നായി അവതാരകരാകാൻ സാധിക്കുമെന്ന് ഇവർ തെ‍ളിയിച്ചു ക‍ഴിഞ്ഞു. ഒാരോ പ്രദർശനത്തിനും പ്രേക്ഷകരായ കൂട്ടുകാരെ സ്വാഗതം ചെയ്യുന്നതും ചിത്രത്തെ പരിചയപ്പെടുത്തുന്നതുമെല്ലാം ഇവർ തന്നെ. വെള്ള ജൂബ്ബായും പൈജാമയും ചുരീദാറും ഒക്കെയിട്ട് അവർ ആസ്വദിക്കുകയാണ് പുതിയ റോൾ.

മേളയിൽ താര ഗ്ലാമറിലാണ‌് ഇവർ എന്നു തന്നെ പറയാം. നഗരത്തിലെ വിവിധ സ‌്കൂളിൽ പഠിക്കുന്ന ഈ കുട്ടി അവതാരകരെ ശിശുക്ഷേമസമിതിയിലെ ഓഡിഷനിലൂടെയാണ‌് തെരഞ്ഞെടുത്തത‌്. ഒാരോ തിയറ്ററിലും നാല‌് അവതാരകരാണ‌ുള്ളത‌്. സിനിമ കാണാനും അതിഥികളോട‌് സംവദിക്കാനും ഇവർ മുന്നിലുണ്ട‌്.

അവതാരകരായി മാത്രം ഇവർ ഒതുങ്ങുന്നില്ല, കുട്ടി ഫോട്ടോഗ്രാഫറെയും നമുക്ക് ഇൗ മേളയിൽ കാണാം. മുതിർന്നവർ പോലും അമ്പരക്കും വിധമാണ് നിരഞ്ജൻ മേളയിലെ ചിത്രങ്ങൾ ലെൻസിൽ പകർത്തുന്നത്. കുട്ടി മേള ചുരുക്കത്തിൽ കുട്ടികളുടെ മികവിന്‍റെ മേളയായി മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News