അഹല്യ ദേശീയ നൃത്ത സംഗീതോത്സവത്തിന് പാലക്കാട് തിരിതെളിഞ്ഞു

അഹല്യ ദേശീയ നൃത്ത സംഗീതോത്സവത്തിന് പാലക്കാട് തിരിതെളിഞ്ഞു. എട്ട് ദിവസം നീണ്ടു നിൽക്കുന്ന നൃത്ത- സംഗീതോത്സവത്തിൽ ഇന്ത്യയിലെ പ്രശസ്തരായ ഗായകൻമാരും കലാകാരൻമാരും അണിനിരക്കും.

മുദ്ര 2018 എന്ന പേരിലാണ് അഹല്യാ ക്വാമ്പസിൽ ദേശീയ നൃത്ത സംഗീതോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. പി കെ ബിജു എം പി 8 ദിവസങ്ങളിലായി നടക്കുന്ന നൃത്ത സംഗീതോത്സവത്തിന് തിരിതെളിച്ചു.

അപർണ ബാലമുരളിയുടെ സെമി ക്ലാസിക്കൽ ഡാൻസാണ് ആദ്യ ദിവസം അരങ്ങേറിയത്. തമിഴിന് പകരം മലയാള ഈരടികളുമായുള്ള ചിലപ്പതികാരത്തിന്റെ നൃത്താവിഷ്ക്കാരം വ്യത്യസ്ത അനുഭവമാണ് കാഴ്ചക്കാർക്ക് നൽകിയത്.

വരും ദിവസങ്ങളിൽ ഇന്ത്യയിലെ പ്രമുഖ നൃത്ത സംഗീത കലാകാരൻമാർ മുദ്ര വേദിയിലെത്തും.
തുടർച്ചയായി എട്ടാമത്തെ വർഷമാണ് അഹല്യ ക്യാമ്പസിൽ നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here