തൊഴിലാളി വർഗ്ഗത്തിന്റെ അനിഷേധ്യ നേതാവ്; ഇ കെ നായനാർക്ക് ഇന്ന് സ്മരണാഞ്ജലി

തൊഴിലാളി വർഗ്ഗത്തിന്റെ അനിഷേധ്യ നേതാവായിരുന്ന ഇ കെ നായനാർക്ക് ഇന്ന് സ്മരണാഞ്ജലി. നായനാരുടെ 14 ആം ചരമ വാർഷിക ദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തെ സ്‌മൃതി മണ്ഡപത്തിൽ സി പി ഐ എം നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ പുതിയ പോരാട്ടങ്ങൾക്ക് നായനാരുടെ ഓർമ കരുത്തു പകരുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

എല്ലാം കൊണ്ടും കേരള രാഷ്ട്രീയത്തിലെ ഇതിഹാസമായിരുന്നു ഏറമ്പാല കൃഷ്ണൻ നായനാർ എന്ന ഇ കെ നായനാർ.കുറിക്കു കൊള്ളുന്ന വിമർശനവും നർമത്തിൽ ചാലിച്ച സംഭാഷണവും അസാമാന്യ പ്രസംഗ വൈഭവയും കൊണ്ട് മലയാളികളുടെ മുഴുവൻ പ്രിയങ്കരനായ ജനനായകൻ.

ഇ കെ നായനാർ ഓർമ്മയായിട്ട് 14 വർഷം തികയുമ്പോൾ മരിക്കാത്ത സ്മാരണകൾക്ക് മുന്നിൽ കേരളം ആദരാഞ്ജലി അർപ്പിച്ചു.കണ്ണൂരിൽ സ്റ്റേഡിയം കോർണറിൽ നിന്നും ആരംഭിച്ച പ്രകടനം പയ്യാമ്പലത് സമാപിച്ചു.

തുടർന്ന് നായനാരുടെ കുടുംബങ്ങളും പാർട്ടി നേതാക്കളും പ്രവർത്തകരും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ പുതിയ പോരാട്ടങ്ങൾ ഏറ്റെടുക്കാൻ നായനാരുടെ ഓർമ്മകൾ കരുത്തു പകരുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു

നായനാരുടെ പത്നി ശാരദ ടീച്ചർ,മറ്റ് കുടുംബങ്ങൾ,സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ,എം വി ഗോവിന്ദൻ മാസ്റ്റർ,പി കെ ശ്രീമതി ടീച്ചർ,മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ,കെ കെ ശൈലജ ടീച്ചർ,സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ,കെ കെ രാഗേഷ് എം പി,എം എൽ എ മാരായ ടി വി രാജേഷ്,എ എൻ ഷംസീർ തുടങ്ങി നിരവധി പേർ പയ്യാമ്പലത് എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News