കര്‍ണാടകയില്‍ കണക്കിലെ കളികള്‍ തുടരുന്നു; കന്നഡനാട് ആര് പിടിച്ചെടുക്കും

കണക്കിന്റെ കളികളാണ് ഇന്ന് കര്‍ണ്ണാടക നിയമസഭയില്‍ നടക്കുന്നത്.224 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷമെന്ന് മാന്ത്രികസഖ്യ മറികടന്ന് കന്നഡനാട് ആര് പിടിച്ചെടുക്കും.കോണ്‍ഗ്രസ്-ജെഡിഎസ് പക്ഷത്തെ പത്ത് എം.എല്‍.എമാര്‍ സഭയില്‍ കാലുവരുമെന്ന സംശയവും ശക്തമാണ്.

പ്രോടം സ്പീക്കര്‍ നിക്ഷ്പക്ഷ നിലപാട് വിട്ട് രാഷ്ട്രിയം കളിച്ചാലും കോണ്‍ഗ്രസ്-ജെഡിഎസ് മോഹങ്ങള്‍ ത്രിശങ്കുവിലാകും. ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ ഏറ്റവും കുറഞ്ഞ കാലത്തിനിടയില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ട നാണക്കേടിലാകും യെദൂരപ്പ.

224 അംഗ നിയമസഭയാണ് കര്‍ണ്ണാടകയിലുള്ളത്. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നും, വോട്ടര്‍ ഐഡികള്‍ കൂട്ടത്തോടെ കണ്ടെത്തിയതിനെ തുടര്‍ന്നും ആര്‍.ആര്‍.നഗറിലും ജയനഗറിലും തിരഞ്ഞെടുപ്പ് നടന്നില്ല.ഇതേ തുടര്‍ന്ന് സഭയുടെ അംഗ ബലം 222യായി.

കൂടാതെ കുമാരസ്വാമി രണ്ട് മണ്ഡലത്തില്‍ നിന്ന് വിജയിച്ചതിനാല്‍ 221 യായി കര്‍ണ്ണാടക നിയമസഭയിലെ നിലവിലെ അംഗബലം. കേവലഭൂരിപക്ഷത്തിന് 111 പേരുടെ പിന്തുണ മതി.പ്രോടൈ സ്പീക്കര്‍ കാസ്റ്റിങ്ങ് വോട്ട് ചെയ്യുമെന്നതിനാല്‍ ബിജെപിയുടെ 104 വോട്ടും അവര്‍ക്ക് ഉറപ്പ.

ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴ് വോട്ടിന്റെ കുറവ്. മറുപക്ഷത്താകട്ടെ ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തിന് മാത്രം 115 പേരുണ്ട്.

കൂടാതെ പിന്തുണ പ്രഖ്യാപിച്ച ഒരു ബി.എസ്.പി എം.എല്‍.എയും, കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച് ഒരു സ്വതന്ത്രനും,കെ.പിജെപി പാര്‍ടിയുടെ ഒരു എം.എല്‍.എയും കൂടിയാകുമ്പോള്‍ 118ആകും.എങ്ങനെ കൂട്ടിയാലും കിഴിച്ചാലും കണക്കുകള്‍ ബിജെപിയ്ക്ക് ശരിയാകില്ല.

ഇവിടെ എന്ത് തന്ത്രമാകും വിലപോവുക. പ്രോം ടൈ സ്പീക്കറുടെ സ്വാഭാവം അനുസരിച്ച്, ബിജെപി സഭയില്‍ പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുമെന്ന് രാഷ്ട്രിയ നിരീഷകര്‍ ചൂണ്ടികാട്ടുന്നു.

2010ല്‍ ഇതേ തന്ത്രം ബിജെപി പ്രയോഗിക്കുകയും, അതിനെ എതിര്‍ത്ത 11 വിമത എം.എല്‍.എമാരെ അന്ന് സ്പീക്കര്‍ കസേരയിലുണ്ടായിരുന്ന ഇപ്പോഴത്തെ പ്രോടൈ സ്പീക്കര്‍ കെ.ജി.ബൊപ്പയ്യ ഒറ്റയടിക്ക് അയോഗ്യരാക്കുകയും ചെയ്തിരുന്നു.

മറ്റൊരു വഴി മറുപക്ഷത്ത് നിന്ന് എം.എല്‍.എമാര്‍ സഭയില്‍ എത്താതിരിക്കുകയോ ബിജെപിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുകയോ വേണം. അതിന് 12 എം.എല്‍.എമാരെയെങ്കിലും മാറ്റണം.

കോണ്‍ഗ്രസ് ചിഹ്നത്തില്‍ ജയിച്ച ഏഴ് എം.എല്‍.എമാരായ ആനന്ദ് സിങ്ങ്, പ്രതാപ് പാട്ടില്‍,നാരായണ റാവു,മഹാനടേഷ്,അമര്‍ഗൗഡ, ഡി.എസ്.ഹൊലാഗിരി, രാജശേഖര്‍ പാട്ടില്‍ എന്നിവരും ജെഡിഎസ് എം.എല്‍.എയായ വെങ്കിട്ട റാവു,സ്വതന്ത്രന്‍മാരായ എച്ച്.നാഗേഷ്,ആര്‍.ശങ്കര്‍ എന്നിവര്‍ സംശയ നിഴലിലാണ്.

ഇവര്‍ സഭയിലെത്തുമ്പോള്‍ ചാഞ്ചാടുമോ എന്ന ഭീതി കോണ്‍ഗ്രസിനുണ്ട്. കണക്കുകളെല്ലാം കൃത്യമാവുകയാണെങ്കില്‍ യദൂരപ്പയ്ക്ക് ഇന്ന് തന്നെ മുഖ്യമന്ത്രി കസേര വിടേണ്ടി വരും. മൂന്ന് ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന യുപിയിലെ മുന്‍ മുഖ്യമന്ത്രി ജഗദാബികതയുടെ റെക്കോര്‍ഡായിരിക്കും യെദൂരപ്പ തകര്‍ക്കുക. വെറും രണ്ടും ദിവസത്തെ മാത്രം മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News