മന്ത്രിസ്ഥാനവും പണവും വാഗ്ദാനം ചെയ്ത് യെദ്യൂരപ്പയും; കോണ്‍ഗ്രസ് എംഎല്‍എയുമായി നടത്തിയ ഫോണ്‍സംഭാഷണം പുറത്ത്

ബംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് പണവും മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും.

ബിസി പട്ടീല്‍ എംഎല്‍എയ്ക്കാണ് യെദ്യൂരപ്പ പണം വാഗ്ദാനം ചെയ്തത്. ഇതിന്റെ ഓഡിയോ സന്ദേശം കോണ്‍ഗ്രസ് പുറത്തുവിട്ടു.

സംഭാഷണം പൂര്‍ണരൂപം

ബിസി പാട്ടീല്‍: ഹലോ…ഹലോ…ഫോണ്‍ കൈമാറുന്നു

യെദ്യൂരപ്പ:
ഹലോ….

ബിസി പാട്ടീല്‍:
അണ്ണാ..നമസ്‌ക്കാരം. അഭിനന്ദനം

യെദ്യൂരപ്പ:
എവിടെയാണ്?

ബിസി പാട്ടീല്‍
: കൊച്ചിയിലേക്ക് ബസില്‍ പോകുകയാണ്

യെദ്യൂരപ്പ:
കൊച്ചിയിലേക്ക് പോകരുത്. ഞാന്‍ താങ്കളെ മന്ത്രിയാക്കാം. എന്തുവേണമെങ്കിലും ചെയ്യാം

ബിസി പാട്ടീല്‍:
അണ്ണാ ഒകെ. എന്താണ് അടുത്ത പരിപാടി

യെദ്യൂരപ്പ:
ഇപ്പോള്‍ എനിക്ക് ഇതാണ് പറയാനുള്ളത്. കൊച്ചിയിലേക്ക് പോകരുത്

ബിസി പാട്ടീല്‍:
ഞങ്ങള്‍ ബസിലാണ്

യെദ്യൂരപ്പ:
പോകരുത്. എന്തെങ്കിലും പറഞ്ഞ് തിരിച്ചുവരൂ

ബിസി പാട്ടീല്‍:
അങ്ങനെയെങ്കില്‍ എന്റെ സ്ഥാനം എന്താണ്?

യെദ്യൂരപ്പ:
നിങ്ങളെ മന്ത്രിയാക്കും

ബിസി പാട്ടീല്‍:
അണ്ണാ എന്റെ കൂടെ മൂന്ന് പേര്‍ കൂടിയുണ്ട്

യെദ്യൂരപ്പ:
അവരെ കൂടി കൊണ്ടുവരൂ. നിങ്ങള്‍ക്കെന്നെ വിശ്വാസമില്ലേ?

ബിസി പാട്ടീല്‍:
ഉണ്ട്. ഉണ്ട്

യെദ്യൂരപ്പ:
തിരിച്ചു വരൂ. ബസില്‍ പോകരുത്

ബിസി പാട്ടീല്‍:
ഒകെ അണ്ണാ. ഒകെ

യെദ്യൂരപ്പ:
നിങ്ങള്‍ കൊച്ചിയില്‍ പോയാല്‍ കാര്യങ്ങള്‍ നടക്കില്ല. ഞങ്ങള്‍ക്ക് നിങ്ങളുമായി ബന്ധപ്പെടാന്‍ സാധിക്കില്ല

ബിസി പാട്ടീല്‍:
ഒകെ അണ്ണാ. ഒകെ

യെദ്യൂരപ്പ:
അങ്ങനെയെങ്കില്‍ പറയൂ. എന്താണ് ചെയ്യാന്‍ പോകുന്നത്?

ബിസി പാട്ടീല്‍:
ഞാന്‍ 5 മിനിറ്റിനുള്ളില്‍ തിരിച്ചുവിളിച്ച് പറയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News