അമിത് ഷായുടെ കളികള്‍ കേരളത്തില്‍ നടക്കില്ലെന്ന് യെച്ചൂരി; എന്ത് വില കൊടുത്തും ജനം ബിജെപിയെ തടയും

കണ്ണൂര്‍: അമിത് ഷായുടെ കളികള്‍ കേരളത്തില്‍ നടക്കില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

എന്ത് വില കൊടുത്തും കേരളത്തിലെ ജനങ്ങള്‍ ബിജെപിയെ തടയുമെന്നും യെച്ചൂരി പറഞ്ഞു. പള്ളൂരില്‍ ആര്‍എസ്എസുകാര്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ കണ്ണിപൊയില്‍ ബാബുവിന്റെ വീട് യെച്ചൂരി സന്ദര്‍ശിച്ചു.

ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ കണ്ണിപൊയില്‍ ബാബുവിന്റെ കുടുംബങ്ങളെ അശ്വസിപ്പിക്കാനാണ് സി പി ഐ എം ന്റെ അമരക്കാരന്‍ സീതാറാം യെച്ചൂരി പള്ളൂരിലെ വീട്ടില്‍ എത്തിയത്.

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, എഎന്‍ ഷംസീര്‍ എംഎല്‍എ തുടങ്ങിയ നേതാക്കളും ഒപ്പം ഉണ്ടായിരുന്നു. ബാബുവിന്റെ ഭാര്യ അനിത, അമ്മ സരോജിനി, മക്കളായ അനുപ്രിയ അനാമിക അനു നൊന്ത് എന്നിവരോടൊപ്പം യെച്ചൂരി ഏറെ നേരം ചിലവഴിച്ചു. ബാബുവിന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് പിന്നീട് യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

അക്രമവും കൊലപാതകവും ആര്‍എസ്എസ്സിന്റെ മുഖ മുദ്രയാണ്. അക്രമത്തിലൂടെ അധികാരം പിടിക്കുകയാണ് ആര്‍എസ്എസ്സിന്റെ തന്ത്രം. എന്നാല്‍ അമിത് ഷായുടെ കളികള്‍ കേരളത്തില്‍ വിജയിക്കില്ല. ഉന്നത രാഷ്ട്രീയ കാഴ്ചപ്പാടുള്ള കേരളത്തിലെ ജനങ്ങള്‍ ബിജെപിയെ തടയുമെന്നും യെച്ചൂരി പറഞ്ഞു.

ബാബുവിനെ ആര്‍എസ്എസുകാര്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ സ്ഥലവും സന്ദര്‍ശിച്ചു. ബാബുവിന്റെ വീടിനു സമീപം തടിച്ചുകൂടിയ നാട്ടുകാരുമായി യെച്ചൂരി കുശലാന്വേഷണം നടത്തി. നൂറു കണക്കിന് നാട്ടുകാര്‍ യച്ചൂരിയുടെ വരവ് അറിഞ്ഞ് സ്ഥലത്ത് എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News