55ാം മണിക്കൂറില്‍ രാജി; യെദ്യൂരപ്പയ്ക്ക് നാണക്കേടിന്‍റെ പുതു ചരിത്രം

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ സമാനതകളില്ലാത്ത നാണക്കേടിന്‍റെ ചരിത്രമാണ് കര്‍ണാടകയുടെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന യെദ്യൂരപ്പ കുറിച്ചത്. 55 മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങേണ്ടിവന്നുവെന്നതാണ് യെദ്യൂരപ്പയെ നാണക്കേടുകളുടെ ചരിത്രത്തില്‍ മുന്നിലെത്തിച്ചത്.

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത സംഭവവികാസങ്ങള്‍ക്കാണ് കര്‍ണാടക സാക്ഷ്യം വഹിച്ചത്. നേരത്തെ 2007 ല്‍ 7 ദിവസം മാത്രം അധികാരത്തിന് നേതൃത്വം നല്‍കിയും യെദ്യൂരപ്പ നാണക്കേടിന്‍റെ ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.

രണ്ട് തവണയും ബിജെപിയുടെ രാഷ്ട്രീയ കുതിരകച്ചവടം പരാജയപ്പെട്ടതിന്‍റെ ആഘോഷമാണ് ജനങ്ങ‍ള്‍ പങ്കുവച്ചത്. ഇത്തവണ ഭൂരിപക്ഷമില്ലാതിരുന്നിട്ടും പണക്കൊ‍ഴുപ്പില്‍ അ‍ധികാരത്തിലേറാനാണ് ബിജെപി ശ്രമിച്ചത്.  2008 ല്‍ 39 മാസവും യെദ്യൂരപ്പ കര്‍ണാടകയുടെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News