ആഹ്ലാദത്തിന്‍റെ അത്യുന്നതിയില്‍ കന്നഡ ജനത; ജനാധിപത്യത്തിന്‍റെ വിജയത്തില്‍ ആഹ്ലാദിച്ച് രാഷ്ട്രീയ നേതാക്കള്‍

കര്‍ണാടകയില്‍  ആഹ്ലാദത്തിന്‍റെ അത്യുന്നതിയില്‍ ജനം. ഇത് ജനാധിപത്യത്തിന്‍റെ വിജയമെന്ന്  വിവിധ രാഷ്ട്രീയ നേതാക്കള്‍ പ്രതികരിച്ചു.  തെരുവുകളില്‍ ആഹ്ലാദപ്രകടനം  കൊ‍ഴുക്കുകയാണ്.

കോണ്‍ഗ്രസ് ജെഡിഎസ്   പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍,  കര്‍ണാടകയിലെങ്ങും ആഹ്ലാദനൃത്തത്തിലാണ്. നിയമസഭയില്‍ വിശ്വാസവോട്ട് നേടാനാവില്ലെന്ന് ഉറപ്പായതോടെയാണ്, യെദ്യൂരപ്പ  രാജിവെച്ചൊ‍ഴിഞ്ഞത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 55 -ാം മണിക്കൂറിലാണ് നാണംകെട്ട രാജി.

രാഷ്ട്രീയ നേതാക്കളുടെ പ്രതികരണം 

രാജ്യത്തേക്കാളോ സുപ്രീം കോടതിയേക്കാളോ  വലുതല്ല പ്രധാനമന്ത്രിയെന്നു മോദി മനസിലാക്കണമെന്ന് രാഹുല്‍ പ്രതികരിച്ചു.  അധികാരവും  പണവുമല്ല വലുത്.  കര്‍ണാടയിലെ ജനങ്ങളെ ബിജെപി വഞ്ചിച്ചു. ബിജെപിയെയും ആര്‍എസ്എസിനെയും ജനം പാഠംപഠിപ്പിച്ചെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രതികരിച്ചു.

കര്‍ണാടകയില്‍ കുതിരകച്ചവടത്തിന് നേതൃത്വം നല്‍കിയത് മോദിയാണെന്നും  രാജ്യത്തെക്കാളും സുപ്രീംകോടതിയെക്കാളും വലുതാണ് പ്രധാനമന്ത്രിസ്ഥാനമെന്ന് മോദി കരുതുന്നുണ്ടെങ്കില്‍ ജനം അത് തിരുത്തിക്കുമെന്നും രാഹുല്‍ പ്രതികരിച്ചു.

പ്രലോഭനങ്ങളില്‍ വീ‍ഴാതെ ഒരുമിച്ചുനിന്ന  എം എല്‍ എമാര്‍ക്ക് സിദ്ധരാമയ്യ നന്ദി പറഞ്ഞു. ഗവര്‍ണറുടെ ക്ഷണം കാത്തിരിക്കുകയാണെന്ന് കുമാരസ്വാമിയും പ്രതികരിച്ചു.

‘ജനാധിപത്യം ജയിച്ചു. കര്‍ണാടകയ്ക്ക് അഭിനന്ദനങ്ങള്‍, ദേവഗൗഡയ്ക്കും കുമാരസ്വാമിക്കും അഭിനന്ദനങ്ങള്‍, കോണ്‍ഗ്രസിനും വോട്ടര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍’ എന്ന്  മമത ട്വിറ്ററില്‍ കുറിച്ചു.

പി ചിദംബരത്തിന്‍റെ  പ്രതികരണം: 

‘പാവം യെദ്യൂരപ്പ, പാവ കളിക്കാരന്‍ വീണപ്പോള്‍ പാവയും വീണുടഞ്ഞു.’ എന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്‍റെ പ്രതികരണം

യെച്ചൂരിയുടെ പ്രതികരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here