ആകാംക്ഷയ്ക്ക് വിട വീരമഹാദേവിയുടെ ഫസ്റ്റ്‌ലുക് എത്തി

തെന്നിന്ത്യന്‍ ആരാധകരുടെ ആകാംക്ഷയ്ക്ക് വിട. ബോളിവുഡ് നടി സണ്ണി ലിയോണിയുടെ തെന്നിന്ത്യന്‍ സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രം വീരമഹാദേവിയുടെ ഫസ്റ്റ്‌ലുക് പുറത്തുവിട്ടു.

തന്‍റെ സിനിമാ ജീവിതത്തില്‍ ഒരിക്കലും ചെയ്തിട്ടില്ലാത്ത വേഷത്തിലാണ് ചിത്രത്തില്‍ സണ്ണി എത്തുന്നത്. വീരവനിതയായ വീരമഹാദേവിയുടെ വേഷത്തിലാണ് സണ്ണി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

തമിഴിലെ പ്രശസ്ത സംവിധായകന്‍ വി. സി വടിവുടയാന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന വീരമഹാദേവി കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് എന്നാണ് അറിയാന്‍ ക‍ഴിയുന്നത്.

അതുകൊണ്ടു തന്നെ കേരളത്തിന്‍റെ തനത് കലാരൂപങ്ങളും കളരിപ്പയറ്റും ചിത്രത്തിന്‍റെ ഭാഗമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിര്‍മ്മിക്കുന്ന ഒരു ബിഗ്ബജറ്റ് ചിത്രമാണ് വീരമഹാദേവി. ചിത്രത്തിന്‍റെ കഥ കേട്ടതോടെ സണ്ണി വളരെ സന്തോഷത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. “ഈ സിനിമ കഴിഞ്ഞ ശേഷമേ ഇനി മറ്റ് സിനിമകളില്‍ അഭിനയിക്കുന്നുള്ളു.

ആദ്യമായാണ് ഒരു ചരിത്രസിനിമ ചെയ്യുന്നത്. അതും, ഒരു തനി മലയാളി പെണ്‍കുട്ടിയായി, ഒരുപാട് കാലമായി ഞാന്‍ പ്രതീക്ഷിച്ച വേഷമാണിത്. കളരി അഭ്യാസവും, വാള്‍ പയറ്റും അറിയാവുന്ന ഒരു തന്റേടിയായ പെണ്‍കുട്ടി.” സണ്ണി ലിയോണ്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News