നാടിനെ കണ്ണീരിലാ‍ഴ്ത്തി വീണ്ടും ബസ് അപകടം; മൂന്നു മലയാളികള്‍ മരിച്ചു

ഡിണ്ടിഗൽ: തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ പത്തനംതിട്ടയിൽനിന്നും ബംഗളൂരുവിലേക്കു പോകുകയായിരുന്ന ബസ് അപകടത്തില്‍പ്പെട്ട് മൂന്നു മലയാളികൾ മരിച്ചു.

15 പേർക്ക് പരിക്കേറ്റു. കോട്ടയം സ്വദേശികളായ ജിനോമോൻ, ജോസഫ്, കൊല്ലം സ്വദേശി ഷാജി എന്നിവരാണ് മരിച്ചത്.

ഡിണ്ടിഗലിലെ വടചെന്തൂരിലാണ് സംഭവം. പത്തനംതിട്ടയിൽനിന്നും ബംഗളൂരുവിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഡിണ്ടിഗലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here