എണ്ണയില്‍ തൊട്ടാല്‍ പൊളളും; ഇന്ധനവില കുതിക്കുന്നു; പെട്രോളിന് 80.35

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.35 രൂപയും ഡീസലിന് 73.34 രൂപയുമാണ്. കഴിഞ്ഞ ഏഴുദിവസം കൊണ്ട് പെട്രോളിന് 1.73 രൂപയും ഡീസലിന് 1.83 രൂപയുമാണ് വര്‍ധിച്ചത്.

പെട്രോളിന് 33 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ വില വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന.അതേസമയം തന്നെ ക്രൂഡ് ഓയില്‍ വില കുറയുന്ന സാഹചര്യത്തില്‍ ഇന്ധന വില കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News