പാലക്കാട് ബസ് സ്റ്റാന്‍റില്‍ യുവതിയുടെ ബാഗ് തട്ടിപ്പറിച്ചോടി മോഷ്ടാവ്; പിടികൂടിയപ്പോള്‍ നടന്നത് നാടകീയ സംഭവങ്ങള്‍; സംഭവിച്ചത് ഇതാണ്

പാലക്കാട് ബസ് സ്റ്റാന്റില്‍ കഴിഞ്ഞ ദിവസം നടന്നത് സിനിമയെ പോലും വെല്ലുന്ന നാടകീയ സംഭവങ്ങളായിരുന്നു. രാവിലെ 10 മണിക്ക് തിരക്കേറിയ ബസ് സ്റ്റാന്റില്‍ ഒരാള്‍ സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. നാട്ടുകാര്‍ ഓടിക്കൂടിയതോടെ ചിലര്‍ പൊലീസിനെ വിളിച്ചു. മറ്റുചിലര്‍ പ്രതിയെ കൈകാര്യം ചെയ്യുവാനും തുടങ്ങി.

കൈവിട്ടുപോകാന്‍ തുടങ്ങിയതോടെയാണ് കാര്യം പുറത്തറിഞ്ഞത്. സ്റ്റാന്റില്‍ അരങ്ങേറിയത് പൊലീസിന്റെ മോക്ഡ്രില്ലായിരുന്നു. ഇതോടെ തല്ലാനെത്തിയവര്‍ ചിരിച്ചുകൊണ്ടു തിരിച്ചുപോയി.

ആള്‍ക്കൂട്ടങ്ങളുടെ മര്‍ദനങ്ങള്‍ വര്‍ദ്ധിക്കുന്ന റിപ്പോര്‍ട്ടുകള്‍ വരുന്ന പശ്ചാത്തലത്തിലാണ് പൊലീസ് ഇത്തരത്തിലൊരു മോക്ഡ്രില്‍ സംഘടിപ്പിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.ശശികുമാര്‍, എസ്‌ഐമാരായ എം.വിജയകുമാര്‍, ലക്ഷ്മണ്‍, സിപിഒമാരായ ബിനു ചന്ദ്രന്‍, ശ്രീനിവാസന്‍, ഉഷസ്സ്, സന്ധ്യ, അനിത, സരള, ഉണ്ണി എന്നിവരാണ് മോക്ഡ്രില്ലില്‍ പങ്കെടുത്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News