ആരാധകരെ ആവേശത്തിലാക്കി താരപുത്രി മീനാക്ഷി; തകര്‍പ്പന്‍ ഡബ്സ്മാഷ് ഏറ്റെടുത്ത് ആരാധകര്‍

ഇവള്‍ മഞ്ജുവിന്‍റെയും ദിലീപിന്‍റെയും മകള്‍ തന്നെ. അത്രയ്ക്ക് സൂപ്പര്‍ അഭിനയവും ടെെമിങ്ങും മീനാക്ഷിയുടെ കിടിലന്‍ ഡബ്സ്മാഷ് കണ്ട്,  ആരാധകര്‍ക്ക് പറയാനുള്ളത് ഇതുമാത്രമാണ്. മീനാക്ഷിയുടെ കിടിലന്‍ ഡബ്സ്മാഷാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

അചഛന്‍ ദിലീപിന്‍റെയും ദുല്‍ക്കറിന്‍റെയും സിനിമകളിലെ ഡയലോഗുകള്‍ കിറു കൃത്യമായാണ് മീനാക്ഷി അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നത്. നാദിര്‍ഷയുടെ മകള്‍ ഐഷ നാദിര്‍ഷായും മീനാക്ഷിയെ കൂടെ വീഡിയോയില്‍ ഉണ്ട്.

കിങ് ലിയര്‍, കല്ല്യാണരാമന്‍, മൈ ബോസ് എന്നീ ചിത്രങ്ങളിലെയും ദുല്‍ഖര്‍ സല്‍മാന്റെ ബാംഗ്ലൂര്‍ ഡെയിസിലെ ഡയലോഗുമാണ് മീനാക്ഷി പൊളിച്ചടുക്കി അവതരിപ്പിച്ചിരിക്കുന്നത്.

അച്ഛന്‍റെയും അമ്മയുടെയും പോലെ മീനാക്ഷിയും സിനിമ യിലേക്കുണ്ടാകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഏതായാലും വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുക‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News