ഇത് മെറി; ഹാരി രാജകുമാരന് വ്യത്യസ്തമായൊരു വിവാഹസമ്മാനം

ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ വിവാഹത്തിന് വ്യത്യസ്തമായൊരു വിവാഹസമ്മാനമാണ് മൃഗസ്നേഹികളുടെ സംഘടനയായ പെറ്റ നല്‍കിയത്.

മുറിവേറ്റ മെറി എന്ന കാളയെയാണ് ഹാരി രാജകുമാരന് സമ്മാനിക്കുന്നത്.  മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരതകള്‍ ലോകത്തെ അറിയിക്കാനാണ് ഇത്തരമൊരു പ്രതീകാത്മക സമ്മാനം ഹാരി രാജകുമാരന്റെ വിവാഹത്തിന് നല്‍കുന്നതെന്ന് പെറ്റ അസോസിയേറ്റ് ഡയറക്ടര്‍ സച്ചിന്‍ ബന്‍ഗേര പറഞ്ഞു.

പെറ്റയുടെ സംരക്ഷണത്തില്‍ മഹാരാഷ്ട്രയിലെ ഒരു മൃഗസംരക്ഷണകേന്ദ്രത്തില്‍ കഴിയുന്ന കാളയാണ് മെറി. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ് അലഞ്ഞുതിരിയുകയായിരുന്ന കാളയെ പെറ്റ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. കാളയെ ഇംഗ്ലണ്ടില്‍ കൊണ്ടുപോയി നല്‍കാനാവില്ല.

അതിനു പകരം മെറിയുടെ ചിത്രവും കാളയുടെ വിശദവിവരങ്ങളും അടങ്ങിയ ഫോട്ടോയാണ് ഹാരി രാജകുമാരനും മേഘന്‍ മാര്‍ക്കിളിനും സമ്മാനിക്കുകയെന്ന് സച്ചിന്‍ ബന്‍ഗേര പറഞ്ഞു.

മുംബൈയിലെ ഡബ്ബാവാലകളും ഈ വിവാഹം രോഗികള്‍ക്ക് മധുരം വിതരണം ചെയ്ത് ആഘോഷിച്ചു.

ടാറ്റ മെമ്മോറിയല്‍ ആശുപത്രി, കെ.ഇ.എം. ആശുപത്രി, വാഡിയ ആശുപത്രി എന്നിവിടങ്ങളിലെ രോഗികള്‍ക്കും ബന്ധുക്കള്‍ക്കുമാണ് മധുരം വിതരണം നടത്തിയത്. മഹാരാഷ്ട്രയുടെ പരമ്പരാഗതമായ വിവാഹ വസ്ത്രം വരനും വധുവിനും ഡബ്ബാവാലകള്‍ എത്തിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here