‘വീണിതല്ലോ കിടക്കുന്നു ഭൂമിയില്‍ കോണ്‍ഗ്രസ്’; കോണ്‍ഗ്രസിനെ കണക്കറ്റ് പരിഹസിച്ച് വി എസ് ചെങ്ങന്നൂരില്‍; എല്‍ഡിഎഫ് വിജയം നേടുമെന്നുറപ്പ്; സംസ്ഥാന സര്‍ക്കാറിന്‍റേത് മികച്ച ഭരണമെന്നും വിഎസ്

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് മിന്നുന്ന വിജയം നേടുമെന്ന് വിഎസ് അച്ചുതാനന്ദന്‍.തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് ഭരണം നല്ലതാണെന്ന അഭിപ്രായക്കാരാണ് ചെങ്ങന്നൂരുകാരെന്നും വിഎസ് പ്രസംഗത്തില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ബഹുസ്വരത നഷ്ടപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. കര്‍ണാടകത്തില്‍ ജനഹിതത്തിനു നേരെ ബിജെപി കാര്‍ക്കിച്ചുതുപ്പി.

മുന്‍ കാലങ്ങളുടെ അനുഭവ പരിചയം വച്ച് പോരായ്മകള്‍ മനസിലാക്കി ഒരു പുതിയ കേരളം സൃഷ്ടിക്കാനുള്ള ശ്രമങ്ങളിലാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ ഏര്‍പെട്ടിരിക്കുന്നത്. ബിജെപി ഭരണഘടന സ്ഥാപനങ്ങളെ വരുതിയില്‍ ആക്കുകയാണ്.

എല്ലാ മേഖലകളിലും നവീനമായ പദ്ധതികളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നേറുകയാണ്. എന്നാല്‍ സര്‍ക്കാരിനേയും എല്‍ഡിഎഫിനേയും ക്ഷീണിപ്പിക്കാന്‍ വല്ലതും കഴിയുമോ എന്ന തത്രപ്പാടിലാണ് കോണ്‍ഗ്രസും ബിജെപിയും.

അതിനായി കള്ളക്കഥകളും കള്ളപ്രചാര വേലയും അവര്‍ നടത്തുകയാണ്. രാജ്യം ഭരിച്ചുഭരിച്ച് ഇപ്പോള്‍ 29 സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് അധികാരമുള്ളത്.

അവരിപ്പോള്‍ ‘തേരാ പാരാ’ നടക്കുകയാണെങ്കിലും അഹങ്കാരത്തിന് ഒട്ടും കുറവില്ലെന്നും വിഎസ് പരിഹസിച്ചു. നവ കേരളം പടുത്തുയര്‍ത്താനുള്ള പദ്ധതികളുമായാണ് എല്‍ഡിഎഫ് മുന്നേറുന്നത്. ‘ വീണിതല്ലോ കിടക്കുന്നു ഭൂമിയില്‍’ എന്നതാണ് കോണ്‍ഗ്രസിന്റെ അവസ്ഥ.

കോണ്‍ഗ്രസ് കയ്യൊഴിഞ്ഞ ചെങ്ങന്നൂരില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു സഖാവ് രാമചന്ദ്രന്‍ നായര്‍. അത് മുന്നോട്ട് കൊണ്ടുപോകാനും കൂടുതല്‍ നേട്ടങ്ങള്‍ കൊണ്ടുവരാനുമാണ് പിന്‍ഗാമിയായ സജി ചെറിയാനെ വിജയിപ്പിക്കണമെന്ന് എല്‍ഡിഎഫ് അഭ്യര്‍ഥിക്കുന്നതെന്നും വിഎസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News