
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന ചൊല്ല് വീണ്ടും ഓർമ്മിപ്പിച്ച് കുന്നംകുളത്ത് ബി.ജെ.പിയുടെ അഴിഞ്ഞാട്ടം. കർണാടകത്തിൽ കളിച്ചു തോറ്റതിന് കുന്നംകുളംത്ത് കളി മുടക്കിയാണ് സംഘ പുത്രന്മാർ നാണംകെട്ട വാശി കാട്ടിയത്.
കുന്നംകുളം ചൊവ്വന്നൂർ വെള്ളിത്തിരിത്തി ഡി.വൈ.എഫ്.ഐ യൂണിറ്റ് ഒരുക്കിയ അഖില കേരള സെവൻസ് ഫുട്‌ബോൾ മേളയുടെ ഗ്രൗണ്ട് കളിയുടെ തലേദിവസം സ്ഥലം ഉടമയോടു പോലും ചോദിക്കാതെ RSS കാർ ഉഴുതു മറിച്ചു.
നാണക്കേട് തങ്ങൾക്ക് അഭിമാനമാണെന്ന് തെളിയിച്ച് കൊടിയും നാട്ടിയാണ് ഇവർ മടങ്ങിയത്. ഇത് ഭാരത മണ്ണാണെന്നും ഇവിടെ ഒരു കളിയും നടക്കില്ലെന്നുമാണ് സംഘികളുടെ വെല്ലുവിളി.
ഡി.വൈ.എഫ്.ഐ വെള്ളിത്തിരുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 19, 20 തീയതികളിൽ നടത്താനിരുന്ന ഫുട്ബോൾ ടൂർണമെന്റ് നടത്താനിരുന്നത്. ശ്രീ കുമരം കുളങ്ങര ഭഗവതി ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ മുൻകൂട്ടി അനുമതി വാങ്ങി ഡി.വൈ.എഫ്.ഐ ഇതിനുള്ള ഒരുക്കവും നടത്തി.
ഇതിനിടെയാണ് ആർ.എസ്.എസുകാർ കളിക്കളം ഉഴുതു മറിച്ച്, കർണാടകത്തിൽ തോറ്റതിന്റെ കലിപ്പ് തീർത്തത്. കളി മുടക്കിയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.
സഖാവ് പത്മനാഭൻ, ജെൻസൺ, സജീർ , ഹാരിസ് എന്നിവരുടെ സ്മരണാർത്ഥമാണ് ഡി.വൈ.എഫ്.ഐ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്. പകരം സംവിധാനം ഒരുക്കി ടൂർണമെന്റ് ഇന്നു തന്നെ നടത്താനുള്ള ഒരുക്കത്തിലാണ് ഡി.വൈ.എഫ്.ഐ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here