അമ്മയെ പരിചരിക്കണം; അടിയന്തരാവസ്ഥ കാലത്തെ പിണറായി വിജയന്‍റെ പരോൾ അപേക്ഷ വൈറലാകുന്നു

കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയവേ 1976 നവംബർ ഒൻപതിന് എഴുതിയ കത്തിലാണ് അന്നത്തെ കൂത്തുപറമ്പ് എംഎൽഎ പിണറായി വിജയൻ പരോൾ ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സ്പെഷൽ സെക്രട്ടറിക്ക് പിണറായി വിജയൻ നൽകിയ പരോൾ അപേക്ഷയാണ് വൈറലായിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പൊലീസ് മൈതാനത്ത് ഒരുക്കിയ പൊൻകതിർ പ്രദർശനത്തിൽ ജയിൽവകുപ്പിന്റെ പവലിയനിൽ ഈ കത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. അമ്മയുടെ ചികിൽസയ്ക്കുവേണ്ടി തന്റെ സാന്നിധ്യം ആവശ്യമായതി‍നാൽ പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്നൽകിയ അപേക്ഷയാണ് ഇത്

അടിയന്തരാവസ്ഥക്കാലത്ത് ‘മിസ’ തടവുനിയമപ്രകാരമാണ് പിണറായി വിജയനെ ‌അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചത്. കൊടുംകുറ്റവാളികളോടെന്നപോലെ പൊലീസ് പെരുമാറിയത് അന്ന് വലിയ വിവാദമായിരുന്നു.

കസ്റ്റഡിയിൽ ഉടുതുണിപോലും ഉരിഞ്ഞ് ക്രൂരമർദനത്തിന് ഇരയാക്കിയ സംഭവം പിന്നീട് പിണറായി വിജയൻ തന്നെ നിയമസഭയിൽ വൈകാരികമായി പ്രസംഗിച്ചതും സഭാചരിത്രമായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News