ഭീതി പടർത്തി വവ്വാൽപ്പനി; യാഥാര്‍ത്ഥ്യം ഇങ്ങനെ

പേരാമ്പ്രയിൽ ഒരു കുടുംബത്തിലെ 3 പേരുടെ മരണത്തിനിടയാക്കിയത് വവ്വാൽപ്പനിയാണെന്ന അഭ്യൂഹമാണെന്ന് ഇപ്പോൾ പരക്കുന്നത്. നിപ്പാ വൈറസിന് ചില വിരുതന്മാർ നൽകിയ പേരാണ് വവ്വാൽപ്പനി.

1998ൽ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയിൽ പടർന്നു പിടിച്ച മാരക മസ്തിഷ്ക ജ്വരത്തിനു കാരണമായ വൈറസ്. പഴങ്ങൾ ഭക്ഷിക്കുന്ന വാവലുകളിൽ നിന്നാണ് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും ഇതു കടക്കുന്നത്. മലേഷ്യയിൽ പന്നിവളർത്തു കേന്ദ്രങ്ങളിൽ അവയുമായി ഇടപഴകിയവർക്കാണ് ഏറെയും രോഗ ബാധയുണ്ടായത്.

വാവലുകളുടെ സ്പർശമേറ്റ പഴങ്ങളിൽ നിന്നും മറ്റും നേരിട്ടും മനുഷ്യരിലേക്കു കടക്കാം.രോഗം ബാധിച്ച മനുഷ്യരിൽനിന്ന് മറ്റുള്ളവരിലേക്കും പകരും. വാക്സിൻ കണ്ടെത്തിയിട്ടില്ല. ശ്വാസതടസ്സം, കടുത്ത തലവേദന, പനി എന്നിവയോടെ തുടങ്ങി മസ്തിഷ്കജ്വരത്തിലെത്തുന്നതാണ് ലക്ഷണങ്ങൾ.

എന്നാൽ പേരാമ്പ്രയിൽ കണ്ടെത്തിയത് ഈ പനിയാണെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. അതു കൊണ്ട് ആളുകളിൽ അനാവശ്യ ആശങ്ക പടർത്തരുതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News