നോമ്പുതുറ നമസ്കാരത്തിന് ആയിരങ്ങൾക്ക് വിരുന്നൊരുക്കി പാളയം ജുമാമസ്ജിത്

റംസാൻ മാസത്തിലെ നോമ്പ് തുറ നമസ്കാരത്തിന് ആയിരങ്ങൾക്ക് വിരുന്നൊരുക്കി തിരുവനന്തപുരം പാളയം ജുമാമസ്ജിത്. ജാതി മതഭേതമന്ന്യേ നിരവധി പേരാണ് ഇവിടെ നോമ്പ് തുറചടങ്ങിൽ പങ്കെടുക്കുന്നത്.

ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചാണ് പാളയം പള്ളിയിൽ നോമ്പ് തുറ സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകതകൂടിയുണ്ട്.

ഇരുന്നൂറ്റി ഇരുപത്തിയഞ്ച് വർഷത്തെ ചരിത്രപാരമ്പര്യമുണ്ട് തിരവനന്തപുരം പാളയത്ത് തലയുയർത്തിപിടിച്ച് നിൽക്കുന്ന പാളയം ജുമാമസ്ജിതിന്. അതുകൊണ്ട് തന്നെ പുണ്യമാസത്തിലെ വൃതാനുഷ്ടാനത്തിന് വൈകുന്നേരങ്ങളിൽ നോമ്പ് തുറ നമസ്കാരത്തിനായി ആയിരങ്ങളാണ് ഇവിടേക്ക് എത്തിചേരുന്നത്.

എല്ലാ ദിവസും ഇവിടെയെത്തുന്നവർക്കായി മുപ്പതിൽപ്പരം കൂട്ടുകൾ ചേർത്തുള്ള ഔഷദകഞ്ഞിയും മറ്റ് വിഭവങ്ങളും സംഘാടകർ ഒരുക്കുന്നുണ്ട്. കൂടാതെ സ്ത്രീകൾക്ക് നമസ്കാരത്തിനായി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.

മാത്രമല്ല ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചാണ് പാളയം പള്ളിയിൽ നോമ്പ് തുറ സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകതകൂടിയുണ്ട്.

ഒാരോദിവസവും ഇവിടെ നോമ്പ് തുറക്കാൻ പ്രത്യേക വിഭവങ്ങളുണ്ടാകും.ജാതി മതഭേതമന്ന്യേ
നിരവധി പേരാണ് ഇവിടത്തെ ഒൗഷദ നോമ്പ് കഞ്ഞി കുടിക്കാനായി എത്തുന്നത്.

സ്വാതി തിരുനാൾ മഹാരാജാവ് നാട് ഭരിച്ചിരുന്ന കാലത്ത് തിരുവിതാംകൂർ സേനയിൽ ധാരാളം ഇസ്ലാം മതസ്ഥർ ഉണ്ടായിരുന്നു ഇവർക്ക് വേണ്ടിയാണ് 1814ൽ ആദ്യമായി ഒരു പള്ളി പാളയത്ത് ഉയരുന്നത് പട്ടാള പള്ളി എന്നറിയപ്പെട്ടിരുന്ന ആ പള്ളിയാണ് ഇന്നത്തെ പാളയം ജുമാ മസ്ജിദ് എന്നപേരിൽ അറിയപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News