ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ താത്ക്കാലികമായി ഏറ്റെടുത്തു; നടപടി കുട്ടികളെ പാര്‍പ്പിച്ചിരുന്നത് അനധികൃതമായാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്

കൊച്ചി: ആലുവ ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ താത്ക്കാലികമായി ഏറ്റെടുത്തു. ജനസേവയില്‍ കുട്ടികളെ പാര്‍പ്പിച്ചിരുന്നത് അനധികൃതമായാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജനസേവയ്ക്ക് കീഴിലുളള സ്വത്തുക്കളും സര്‍ക്കാര്‍ ഏറ്റെടുത്ത് സാമൂഹ്യക്ഷേമ വകുപ്പിന് കൈമാറും.

1999ല്‍ പ്രവര്‍ത്തനം ആരംഭിച്ച ആലുവ ജനസേവ ശിശുഭവനില്‍ കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നത് അനധികൃതമായാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

ശിശുഭവനില്‍ കഴിയുന്ന ഇതര സംസ്ഥാനത്തെ കുട്ടികളെ അവരവരുടെ സംസ്ഥാനത്തേക്ക് തിരിച്ചയയ്ക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് പാലിക്കാന്‍ ശിശുഭവന്‍ തയ്യാറായിട്ടില്ല.

ഇതര സംസ്ഥാനക്കാരായ 104 കുട്ടികളാണ് ഇവിടെയുളളത്. ഇതേത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ ബാലാവകാശ കമ്മീഷന്‍ അടക്കം ശിശുഭവന്‍ സന്ദര്‍ശിക്കുകയും സത്വര നടപടി ആവശ്യപ്പെടുകയും ചെയ്തു. ശിശുഭവനിലെ നാല് കുട്ടികളെ തൃശൂരില്‍ ഭിക്ഷാടനം നടത്തിയതായി കണ്ടെത്തിയ സാമൂഹ്യക്ഷേമ വകുപ്പ് ഇത്സംബന്ധിച്ച് ചെയര്‍മാന്‍ ജോസ് മാവേലിയോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.

കുട്ടികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ജനസേവയുടെ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും സാമൂഹ്യക്ഷേമ വകുപ്പ് കണ്ടെത്തുകയും ചെയ്തു.

ഇതേത്തുടര്‍ന്നാണ് ആലുവ, പറവൂര്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ജനസേവ ശിശുഭവന്‍ താത്ക്കാലികമായി ഏറ്റെടുത്ത് സാമൂഹ്യക്ഷേമ വകുപ്പിന് കൈമാറിയത്.

ആലുവ താലൂക്കിലെ മേയ്ക്കാടുളള ബോയ്‌സ് ഹോം, പറവൂര്‍ താലൂക്കിലെ യുസി കോളേജിനടുത്തുളള ഗേള്‍സ് ഹോം എന്നിവയാണ് റെവന്യൂവകുപ്പ് ഏറ്റെടുത്തത്.

ഇവിടെയുളള 150ഓളം കുട്ടികളെയും സ്ഥാവരജംഗമവസ്തുക്കളും സര്‍ക്കാര്‍ ഏറ്റെടുത്ത് സാമൂഹ്യക്ഷേമ വകുപ്പിന് കൈമാറും. മൂന്ന് മാസത്തേക്ക് ഏറ്റെടുത്ത ശിശുഭവന്റെ പ്രവര്‍ത്തനം ഭാവിയില്‍ പൂര്‍ണമായും സാമൂഹ്യക്ഷേമ വകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News