സംഘപരിവാറിനെതിരെ രാഷ്ട്രീയമായി കൈകോർക്കാൻ പ്രയാസമുള്ളവർ സാംസ്കാരിക വേദിയിൽ ഒന്നിക്കണം; കർണ്ണാടക സംഭവങ്ങളെ വിലയിരുത്തുമ്പോൾ പ്രൊ. ബി. രാജീവൻ

സംഘപരിവാറിനെതിരെ രാഷ്ട്രീയമായി കൈകോർക്കാൻ പ്രയാസമുള്ളവർ സാംസ്കാരികവേദിയിൽ ഒന്നിക്കണം; കർണ്ണാടകസംഭവങ്ങളെ വിലയിരുത്തുമ്പോൾ പ്രൊ. ബി. രാജീവൻ.

സംഘപരിവാറിൽനിന്ന് ഇന്ത്യയെ വിമോചിപ്പിക്കാൻ വൻ കൂട്ടായ്മ വേണം. ഇതിന് സംഘപരിവാർ വിരുദ്ധ ജനാധിപത്യ ശക്തികൾ ഒന്നിക്കണം. ആ കൂട്ടായ്മയ്ക്ക് ഫാസിസത്തെയും ചരിത്രത്തെയും മതത്തെയും ശരിയായ രീതിയിൽ കാണുന്ന സമീപനം വേണം.

സംഘപരിവാർ വിരുദ്ധരായ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും കൈ കോർക്കാൻ പ്രയാസമുണ്ട്. വിശാലമായ ഫാസിസ്റ്റ് വിരുദ്ധ സാംസ്കാരിക മുന്നണിയാണ് അതിനുള്ള വ‍ഴി – അദ്ദേഹം ചൂണ്ടിക്കാട്ടി.

കൈരളി പീപ്പിൾ പരിപാടിയിലെ അന്യോന്യം പംക്തിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാംസ്കാരികപ്രവർത്തകനും ചിന്തകനുമായ പ്രൊ. ബി. രാജീവനുമായി കൈരളി പീപ്പിൾ ടി വി ന്യൂസ് ഡയറക്ടർ ഡോ. എൻ പി ചന്ദ്രശേഖരൻ നടത്തിയ അഭിമുഖം കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here