ജൂണ്‍ ഒന്നുവരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം; വിവരങ്ങള്‍ ഇങ്ങനെ

ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ആലുവാ അങ്കമാലി സെക്ഷനില്‍ ജൂണ്‍ ഒന്നുവരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം. ചൊവ്വ ഒ‍ഴികെയുള്ള ദിവസങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മെയ് 26,27 തിയ്യതികളിലും ജൂണ്‍ രണ്ടാം തീയ്യതിയും കൂടുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.

ഗുരുവായൂർ–ചെന്നൈ എഗ്‌മോർ‍ എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി രാത്രി 11.25 നായിരിക്കും ഗുരുവായൂരിൽനിന്നുപുറപ്പെടുക.

മംഗളൂരു–തിരുവനന്തപുരം എക്സ്പ്രസ് 90 മിനിറ്റും മധുര തിരുവനന്തപുരം അമൃത 40 മിനിറ്റും ചാലക്കുടിയിൽ പിടിച്ചിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News