പ്ലേ ഒാഫ് കാണാതെ തോറ്റു മടങ്ങി മുംബൈ ഇന്ത്യന്‍സ്

ഐപിഎല്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് പുറത്ത്. ഡെല്‍ഹിയോട് 11 റണ്‍സിന് തോറ്റാണ് മുബൈ പുറത്തായത്. ഐപിഎല്ലില്‍ നിന്ന് മുബൈ ഇന്ത്യന്‍സ് പ്ലേ ഒാഫ് കാണാതെയാണ് പുറത്തായത്.

ആദ്യം ബാറ്റ് ചെയ്‌ത ഡൽഹി നാല് വിക്കറ്റ് നഷ്‌ടത്തിൽ 174 റൺസെടുത്തിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യൻസ് മൂന്ന് പന്തുകൾ ബാക്കിയിരിക്കെ ആൾ ഔട്ടാവുകയായിരുന്നു.

പ്ലേ ഒാഫില്‍ കയറാന്‍ മുംബൈയ്ക്ക് ജയം അനിവാര്യമായിരുന്നു. അതേസമയം നേരത്തെ പുറത്തായ ഡല്‍ഹി ആശ്വാസജയം തേടിയാണ് ഇറങ്ങിയിരുന്നത്.

നിലവില്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ റണ്‍റേറ്റുള്ള മുംബൈക്ക് ഇന്ന് ജയിച്ചാല്‍ 14 പോയന്റുമായി രാജസ്ഥാനെ പിന്നിലാക്കി പ്ലേ ഓഫ് ഉറപ്പിക്കാനാകുമായിരുന്നു. എന്നാല്‍ മുബൈ ഇന്‍ന്ത്യന്‍സിന്‍റെ തോല്‍വിയോടെ രാജസ്ഥാനോ പഞ്ചാബോ പ്ലേ ഓഫില്‍ കയറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel