ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസം പൊതു അവധി പ്രഖ്യാപിച്ചു

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിവസമായ മെയ് 28 മണ്ഡലത്തിൽ പൊതു അവധിയായി സർക്കാർ പ്രഖ്യാപിച്ചു. മണ്ഡലത്തിലുളള എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.

മണ്ഡലത്തിന്റെ പരിധിയിലുള്ള സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും ശമ്പളത്തോടുകൂടിയ അവധിയുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമത്തിന്റെ പരിധിയിൽ വരുന്ന എല്ലാ സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിനം ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മണ്ഡലത്തിന് വെളിയിലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മണ്ഡലത്തിലെ രജിസ്ട്രേർഡ് വോട്ടർമാരായ താൽക്കലിക ജീവനക്കാർ ഉൾപ്പടെയുള്ള എല്ലാ തൊഴിലാളികൾക്കും അന്നേ ദിവസം ശമ്പളത്തോട് കൂടിയ അവധിയായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here