ഗര്‍ഭിണിയായ കാമുകിക്ക് ചായയില്‍ ഗര്‍ഭനിരോധന ഗുളിക കലക്കി നല്‍കി; ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ്

ഗര്‍ഭിണിയായ കാമുകിക്ക് ചായയില്‍ ഗര്‍ഭനിരോധന ഗുളിക കലക്കി നല്‍കി ഗര്‍ഭം അലസിപ്പിച്ച ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ.

വാഷിംഗ്ടണിലെ മെഡ്‌സ്റ്റാര്‍ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഡോക്ടറായിരുന്ന സിക്കന്ദര്‍ ഇമ്രാനെയാണ് കോടതി ശിക്ഷിച്ചത്.

കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കാമുകി ബ്രൂക്ക് ഫിസ്‌കെയുമൊത്ത് മൂന്നു വര്‍ഷം താമസിച്ചിരുന്ന ഇമ്രാന്‍ കാമുകി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ കുഞ്ഞിനെ ഇപ്പോള്‍ വേണ്ടെന്നും ഗര്‍ഭഛിദ്രം നടത്താമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇതിന് സമ്മതിച്ചില്ല.

ഇതോടെ കുഞ്ഞിനെ ഇല്ലാതാക്കാന്‍ ഫിസ്‌കെക്ക് ചായയില്‍ ഇമ്രാന്‍ അബോര്‍ഷന്‍ ഗുളികളകള്‍ കലര്‍ത്തി നല്‍കുകയായിരുന്നു. തുടര്‍ന്ന് അവശയായി ആശുപത്രിയില്‍ എത്തിയ യുവതിക്ക് ചികിത്സക്കിടയില്‍ പ്രസവിച്ചു.

17 ആഴ്ച മാത്രം പ്രായമുള്ള കുട്ടി മരിക്കുകയും ചെയ്തു. തുടര്‍ന്ന് ഫിസ്‌കെ പരാതി നല്‍കിയതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തില്‍ മൈസോപ്രോസ്‌റ്റോള്‍ എന്ന ഗുളികയാണ് ഇമ്രാന്‍ നല്‍കിയതെന്ന് തെളിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News