ദില്ലി: സിപിഐഎം ഇരുപതിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമുള്ള ആദ്യ പോളിറ്റ് ബ്യൂറോ യോഗം ദില്ലിയില്‍ ആരംഭിച്ചു.
സംഘടന ചുമതലകളും ഭാവി പ്രവര്‍ത്തനത്തെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയാവും. ദേശീയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ വിലയിരുത്തും.
ഇരുപതിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ തെരഞ്ഞെടുത്ത 17 അംഗ പോളിറ്റ് ബ്യൂറോ യോഗമാണ് ദില്ലിയില്‍ ആരംഭിച്ചത്. ദേശീയ രാഷ്ട്രീയത്തിലെ സ്ഥിഗതികളെ കുറിച്ചും പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമുള്ള വിശകലനം പ്രധാന ചര്‍ച്ചയാവും.
ഏകദിന പോളിറ്റ് ബ്യൂറോ യോഗമാണ് ദില്ലിയിലെ എകെജി സെന്ററില്‍ നടക്കുന്നത്. പതിവു രീതിയിലുള്ള യോഗമാണിതെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി. സംഘടനാ ചുമതലകളെ കുറിച്ചും ഭാവി പ്രവര്‍ത്തനത്തെകുറിച്ചും യോഗത്തില്‍ ചര്‍ച്ചയാവുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
21ാം പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടായിരുന്ന 16 അംഗബലം 22ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ 17ആക്കി ഉയര്‍ത്തുകയായിരുന്നു. 19 അംഗ പുതുമുഖങ്ങളോടു കൂടിയ 95 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്.
കര്‍ണാടക തെരഞ്ഞെടുപ്പിനുശേഷമുള്ള സംഭവവികാസങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
Get real time update about this post categories directly on your device, subscribe now.