ആക്ഷേപഹാസ്യ പരിപാടികളിലാദ്യമായി വനിതാ സാന്നിധ്യം; പീപ്പിള്‍ ടിവിയിലെ കോക്ടെയിലിലൂടെ സ്‌നേഹ സുരേഷ് രചിക്കുന്നത് പുതുചരിത്രം; പുരുഷന്മാര്‍ അടക്കി വാഴുന്ന മേഖലയില്‍ കെെയ്യടി വാങ്ങി മുന്നേറ്റം

ആക്ഷേപ ഹാസ്യരംഗം ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് സജീവമായ മേഖലയാണ്.

ടെലിവിഷന്‍ ടിആര്‍പിയില്‍ അത് ചാനലുകള്‍ക്ക് ചാകരയാണു താനും. അതുകൊണ്ടാണ് മുന്‍നിര വാര്‍ത്താചാനലുകളുടെ പ്രൈംടൈമുകളില്‍ ആക്ഷേപ ഹാസ്യ പരിപാടികള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നത്.

ഇങ്ങ് കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. മുന്‍നിര മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് ഇത്തരം വാര്‍ത്താധിഷ്ഠിത ആക്ഷേപഹാസ്യ പരിപാടികളുടെ അവതാരകര്‍ ആകുന്നതും.

ഏഷ്യാനെറ്റിലെ ‘ചിത്രം വിചിത്ര’ത്തിന്റെ അവതാരകന്‍ ജോര്‍ജ്ജ് പുളിക്കനാണ്. മാതൃഭൂമിയിലെ ‘വക്രദൃഷ്ടി’ ചെയ്യുന്നത് പ്രമേഷ് കുമാറും മാര്‍ഷല്‍ വി സെബാസ്റ്റ്യനുമാണ്.

മനോരമയിലെ ‘വായില്‍ തോന്നിയത്’ എന്ന പരിപാടി ചെയ്യുന്നത് ജയമോഹന്‍ നായരും ‘തിരുവ എതിര്‍വ’ ചെയ്യുന്നത് രഞ്ജിത്തും വിവേകും സനീഷും ചേര്‍ന്നുമാണ്.

മീഡിയ വണ്ണിലെ ‘പോളിമിക്‌സ്’ ചെയ്യുന്നത് പിടി നാസറാണ്. ന്യൂസ് 18ലെ ‘പുഷ്പുള്‍’ ചെയ്യുന്നത് ലല്ലുവും ഗോപീകൃഷ്ണനും ചേര്‍ന്നാണ്. റിപ്പോര്‍ട്ടറിലെ ‘ഡെമോക്രേസി’ ചെയ്യുന്നത് എംഎസ് ബനേഷും. പീപ്പിള്‍ ടിവിയിലെ ‘കോക്ടെയില്‍’ ചെയ്തു വന്നിരുന്നത് സുരരാജും അരുണുമാണ്.

പുരുഷന്മാര്‍ അടക്കി വാഴുന്ന ഈ മേഖലയിലേക്കയിലേക്കാണ് തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 10 മണിക്ക് ‘കോക്ടെയി’ലിലൂടെ തന്നെ സ്‌നേഹ സുരേഷുമെത്തുന്നത്.

മാധ്യമപ്രവര്‍ത്തന രംഗത്ത് ഒരു വര്‍ഷം മാത്രം പ്രവര്‍ത്തി പരിചയമുളള സ്‌നേഹ പക്ഷെ ആക്ഷേപ ഹാസ്യ പരിപാടി വനിതകള്‍ക്കും നന്നായി വഴങ്ങുമെന്ന് തെളിയിക്കുകയാണ്.

കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ സ്‌നേഹ കോഴിക്കോട് പ്രസ്‌ക്ലബില്‍ നിന്നാണ് ജേര്‍ണലിസത്തില്‍ പിജി ഡിപ്ലോമ ചെയ്തത്. 2017ലാണ് പീപ്പിളില്‍ ജോലിക്ക് ചേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News