പുര കത്തുമ്പോള്‍ വാ‍ഴവെട്ടുന്ന ജേക്കബ്‌ വടക്കാഞ്ചേരി; നിപ്പാവൈറസിനിടയില്‍ മുതലെടുപ്പുമായി വ്യാജവൈദ്യന്‍

പേരാമ്പ്രയിൽ നിപ്പാ വൈറസ്‌ ബാധമൂലം മൂന്നു പേർ മരിച്ച സംഭവത്തിൽ മുതലെടുപ്പിന്‌ ശ്രമവുമായി വ്യാജചികിത്സകൻ ജേക്കബ്‌ വടക്കാഞ്ചേരി. വൈറസ്‌ പനികളെല്ലാം തന്നെ ആരോഗ്യവകുപ്പിന്റെ ഗൂഢാലോചനയാണെന്ന ‘കണ്ടുപിടിത്ത’വുമായാണ്‌ ജേക്കബ്‌ വടക്കാഞ്ചേരി വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നത്‌.

തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ്‌ ഇയാൾ അപകടകരമായ കള്ള പ്രചരണങ്ങൾ നടത്തുന്നത്‌. എലിപ്പനി, ഡങ്കിപ്പനി, പക്ഷിപ്പനി, പന്നിപ്പനി തുടങ്ങിയവയെല്ലാം ആരോഗ്യവകുപ്പിന്റെ ഗൂഢാലോചനയും ആധുനികവൈദ്യശാസ്‌ത്രത്തിന്റെ സൃഷ്‌ടിയുമാണെന്ന മണ്ടൻ വാദഗതിയാണ്‌ ഇയാൾ ഉയർത്തുന്നത്‌.

നിപ്പാ വൈറസ്‌ബാധയെ തുടർന്ന്‌ ഉയർന്നിരിക്കുന്ന ആശങ്കയിൽ നിന്നും മുതലെടുപ്പിനുള്ള ശ്രമമാണ്‌ ഈ വീഡിയോ. മുൻകരുതലുകളും ബോധവൽക്കരണ ശ്രമങ്ങളുമായി അപകടകരമായ വൈറസിനെ പ്രതിരോധിക്കാൻ സർക്കാരും ആരോഗ്യ പ്രവർത്തകരും പൊതുജനങ്ങളും ഒന്നിച്ച്‌ പരിശ്രമിക്കുമ്പോഴാണ്‌ ആ ശ്രമങ്ങൾക്കാകെ തുരങ്കംവക്കുന്ന വ്യാജപ്രചരണവുമായി ജേക്കബ്‌ വടക്കാഞ്ചേരി രംഗത്തെത്തിയിരിക്കുന്നത്‌.

വൈദ്യശാസ്‌ത്രവുമായി ബന്ധപ്പെട്ട അസംബന്ധ പ്രചരണങ്ങൾക്ക്‌ കുപ്രസിദ്ധനാണ്‌ ജേക്കബ്‌ വടക്കാഞ്ചേരി. മുൻപ്‌ ഡോക്ടർ എന്ന്‌ സ്വയം വിശേഷിപ്പിച്ചിരുന്ന ഇയാളെ സംസ്ഥാന സർക്കാർ ഇതിൽ നിന്ന്‌ വിലക്കിയിരുന്നു. ഇപ്പോൾ ഇയാളുടെ ഫേസ്‌ബുക്ക്‌ പേജിൽ ആ വിശേഷണം ഉപയോഗിക്കുന്നില്ലെങ്കിലും പ്രചരിക്കുന്ന പല വാട്‌സ്‌ ആപ്പ്‌ മെസേജുകളിലും ഇയാളെ ഡോക്‌ടർ എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News