യെദ്യൂരപ്പയുടെ രാജി: ബിജെപിക്ക് വീണ്ടും വന്‍തിരിച്ചടി

ദില്ലി: ബിഎസ് യെദ്യൂരപ്പയും ബി ശ്രീരാമലുവും രാജിവച്ചതോടെ ലോക്‌സഭയില്‍ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമായി.

കര്‍ണാടക നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പാണ് ഇരുവരും ലോക്‌സഭാംഗത്വം രാജിവച്ചത്.

ഇതോടെ ബിജെപി അംഗസംഖ്യ 273ല്‍ നിന്ന് 271 ആയി. ഭൂരിപക്ഷത്തിനാവശ്യമുള്ളത് 272 അംഗങ്ങളാണ്.

രാജ്യസഭയിലും ബിജെപിക്ക് ഭൂരിപക്ഷമില്ല. ഉപതെരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിട്ടിരുന്നു.

കര്‍ണാടകയില്‍ ഭൂരിപക്ഷം തികക്കാനുള്ള നാടകങ്ങള്‍ക്കൊടുവില്‍ സത്യപ്രതിജ്ഞ ചെയ്ത് 55-ാം മണിക്കൂറില്‍ യെദ്യൂരപ്പക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവക്കേണ്ടി വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News