‘ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി വിടി ബല്‍റാം; ശരിക്കും പറഞ്ഞാല്‍ തച്ചുകൊല്ലണ്ട കേസുകള്‍’: എന്‍എസ് മാധവന്‍

തിരുവനന്തപുരം: ബാല ലൈംഗിക പീഡനത്തെ ന്യായീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കടിച്ച എംഎല്‍എ വിടി ബല്‍റാമിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ രംഗത്ത്.

കേരളം ഇന്ന് നേരിടുന്ന വലിയ ഭീഷണി പിഞ്ചുകുഞ്ഞുകളുടെ മാനസികാരോഗ്യം തകര്‍ക്കുന്ന പീഡൊഫീലിയയും അത് ലൈക്കടിക്കുന്ന വിടി ‘ബാലകറാമു’മാണു എന്ന് തുടങ്ങുന്ന ട്വീറ്റില്‍, മലയാളിക്കുട്ടികളെ ഇത്തരക്കാരില്‍ നിന്നും സൂക്ഷിക്കുക മാത്രമാണ് നമുക്ക് ചെയ്യാന്‍ സാധിക്കുന്നത് എന്നും എന്‍എസ് മാധവന്‍ കുറിച്ചു.

ഇതെന്താ കൊച്ചുപിള്ളേരുടെ സെക്‌സിനെ പറ്റി പറയുമ്പോള്‍ മാത്രം ലൈക്ക് അടിച്ച്, വിടി ബാലകറാം ഫോളോ ചെയ്യുന്നത്? ഇന്നലെ വിഷ്ണുനാഥും കെസി വേണുഗോപാലും രാഹുല്‍ ഗാന്ധിയും കര്‍ണാടകത്തില്‍ ജനാധിപത്യം വിജയിച്ച കാര്യം പറഞ്ഞതൊന്നിനും ലൈക്കടിച്ചില്ലല്ലോ എന്നും എന്‍എസ് മാധവന്‍ മറ്റൊരു ട്വീറ്റില്‍ ചോദിച്ചു

മറ്റൊരു ട്വീറ്റില്‍ പറഞ്ഞത് ഇങ്ങനെ:

കേരളം ഇന്ന് നേരിടുന്ന വലിയ ഭീഷണി പിഞ്ചുകുഞ്ഞുകളുടെ മനസികാരോഗ്യം തകര്‍ക്കുന്ന പീഡൊഫീലിയയും അത് ലൈക്കടിക്കുന്ന വി ടി ബാലകറാമാണു. ശരിക്കും പറഞ്ഞാല്‍ തച്ച്‌കൊല്ലണ്ട കേസുകള്‍. പക്ഷേ അത് നിയമ വിരുദ്ധമാണു. നമുക്ക് ചെയ്യാവുന്നത് മലയാളിക്കുട്ടികളെ അത്തരക്കാരില്‍ നിന്ന് സൂക്ഷിക്കുക മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News