കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ സീതാറാം യെച്ചൂരി പങ്കെടുക്കും

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കര്‍ണ്ണാടകയില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. ദില്ലിയില്‍ ചേര്‍ന്ന് പോളിറ്റ് ബ്യൂറോയോഗം ഇക്കാര്യത്തില്‍ തീരുമാനം എടുത്തു.

പാര്‍ടി കോണ്‍ഗ്രസിന് ശേഷമുള്ള ആദ്യ യോഗത്തില്‍ പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ക്കുള്ള സംഘടനാ ചുമതല വിഭജിച്ച് നല്‍കുന്നതില്‍ ധാരണായി. അടുത്ത് ചേരുന്ന കേന്ദ്ര കമ്മിറ്റിയോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.

ഇരുപത്തി രണ്ടാം പാര്‍ടി കോണ്ഗ്രസില്‍ തിരഞ്ഞെടുത്ത 17 അംഗ പോളിറ്റ് ബ്യൂറോയോഗമാണ് ദില്ലിയില്‍ നടന്നത്. പോളിറ്റ്ബ്യൂറോയംഗങ്ങള്‍ക്ക് സംഘടന ചുമതല കൈമാറുന്നതിനെക്കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായി. സംഘടന ചുമതല കൈമാറുന്നത് സംബന്ധിച്ച് പോളിറ്റ്ബ്യൂറോ തീരുമാനം കേന്ദ്ര കമ്മിറ്റിയെ അറിയിക്കു. അടുത്ത് ചേരുന്ന കേന്ദ്ര കമ്മിറ്റിയോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.

കര്‍ണ്ണാടക തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രിയ സംഭവവികാസങ്ങള്‍ പോളിറ്റ്ബ്യൂറോയോഗം വിലയിരുത്തി. ബുധനാഴ്ച്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേയ്ക്ക് കുമാരസ്വാമി ക്ഷണിച്ചിരുന്നു. ഇതില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് പാര്‍ടിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനും തീരുമാനമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News