കര്‍ണാടകയിലെ പരാജയ ക്ഷീണം തീര്‍ക്കാന്‍ വിശദീകരണവുമായി അമിത് ഷാ; ജനവിധി ബിജെപിക്കാണെന്ന അമിത്ഷായുടെ വാദം പരിഹാസ്യമെന്ന് സീതാറാം യെച്ചൂരി

കര്‍ണ്ണാടകയിലെ രാഷ്ട്രിയ നീക്കങ്ങള്‍ തകര്‍ന്ന് ക്ഷീണം തീര്‍ക്കാന്‍ വിശദീകരണവുമായി ദില്ലിയില്‍ അമിത് ഷായുടെ വാര്‍ത്താസമ്മേളം. ബിജെപിയ്ക്ക് ലഭിച്ച് ജനവിധി കോണ്ഗ്രസ് തട്ടിയെടുക്കുകയായിരുന്നുവെന്ന് അമിത്ഷാ.

ജനവിധി അനുകൂലമാണന്ന നുണ പറയുകയാണ് അമിത് ഷായെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ബിജെപിയെക്കാള്‍ വോട്ട് ഷെയറും,സീറ്റും ലഭിച്ചത് സഖ്യത്തിനാണന്ന് സത്യം അമിത് ഷാ മറച്ച് വയ്ക്കുകയാണന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരണത്തിനായി ബിജെപി നടത്തിയ നീക്കങ്ങള്‍ പൊളിഞ്ഞ ശേഷം ആദ്യമായാണ് ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷാ മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ദില്ലിയില്‍ പാര്‍ടി ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ദുര്‍ബലമായ വാദം ഉന്നയിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ച് അമിത ഷാ, സര്‍ക്കാര്‍ രൂപീകരണത്തിനായി മറ്റ് പാര്‍ടികള്‍ അവകാശവാദം ഉന്നയിക്കുന്നതിന് മുമ്പ് തന്നെ ബിജെപി സമീപിച്ചത് കൊണ്ടാണ് ഗവര്‍ണ്ണര്‍ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതെന്ന് പറഞ്ഞു.

ജനവിധി ബിജെപിയ്ക്ക് അനുകൂലമായിരുന്നുവെന്നും അദേഹം പറഞ്ഞു. ഹോട്ടലില്‍ എം.എല്‍.എമാരെ കോണ്‍ഗ്രസ് ബദ്ധികളാക്കിയത് കൊണ്ടാണ് ബിജെപിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തതെന്നും പരോക്ഷമായി സമ്മതിച്ചു.

കര്‍ണ്ണാടകയിലെ സംഭവ വികാസങ്ങള്‍ ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്ന് കാണിച്ചെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ജനവിധി അനുകൂലമാണന്ന് നുണ ആവര്‍ത്തിക്കുകയാണ് അമിത് ഷായെന്നും ആനന്ദ് ശര്‍മ്മ കുറ്റപ്പെടുത്തി.

ബിജെപിയെക്കാള്‍ വോട്ട് ഷെയറും സീറ്റും ജെഡിഎസ്-കോണ്ഗ്രസ് സഖ്യത്തിനാണ് ലഭിച്ചതെന്ന് കാര്യം അമിത് ഷാ ഓര്‍ക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News