നിപ്പാ വൈറസ്; കോഴിക്കോട് മരിച്ചവരുടെ എണ്ണം 4 ആയി; രോഗം സ്ഥിരീകരിച്ച ഒരാൾ ചികിത്സയിൽ; സംസ്ഥാന ആരോഗ്യവകുപ്പ് ശരിയായ ദിശയിലെന്ന് കേന്ദ്ര സംഘം

നിപ വൈറസ് ബാധമൂലം കോഴിക്കോട് മരിച്ചവരുടെ എണ്ണം 4 ആയി. രോഗം സ്ഥിരീകരിച്ച ഒരാൾ ചികിത്സയിൽ. കേന്ദ്രസംഘത്തിന് പുറമെ എയിംസിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ ചൊവ്വാഴ്ച കോഴിക്കോടെത്തും. രോഗം പെട്ടെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞതിൽ സംസ്ഥാനത്തെ കേന്ദ്ര സംഘം അഭിനന്ദിച്ചു.

നിപ വൈറസ് ബാധ സ്ഥിരീകരിച്ച പേരാമ്പ്ര ചങ്ങരോത്ത് എത്തിയ കേന്ദ്ര സംഘം മന്ത്രിമാരടക്കുന്ന ജനപ്രതിനിധികളുമായി ചർച്ച നടത്തി. ആരോഗ്യ മന്ത്രി കെ കെ ശൈലജയും മന്ത്രി ടി പി രാമകൃഷ്ണനുമാണ് ചർച്ചയിൽ പങ്കെടുത്തത്. തുടർന്ന് പനി ബാധിച്ച് 3 പേർ മരിച്ച വീടും പരിസരവും സംഘം സന്ദർശിച്ചു.

വൈറസ് പകർന്നത് മരിച്ചവരുടെ വീട്ടിലെ കിണറിൽ കണ്ടെത്തിയ വവ്വാലുകളിൽ നിന്നാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് കേന്ദ്ര സംഘം. വ്യക്തത വരുത്തുന്നതിനായി പൂനൈയിൽ നിന്നുള്ള വിദഗ്ധർ സ്ഥലം സന്ദർശിക്കും. സംസ്ഥാന ആരോഗ്യ വകുപ്പ് ശരിയായ ദിശയിലെന്നും കേന്ദ്ര സംഘ തലവൻ ഡോ സുജിത് കെ സിംഗ് പറഞ്ഞു.

3 പേർ മരിച്ച ചങ്ങരോത്തെ 60 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി മന്ത്രി: കെ കെ ശൈലജ അറിയിച്ചു. രോഗ ലക്ഷണവുമായി 9 പേർ മെഡി. ചികിത്സയിലാണ്. ഇതിൽ നിപ ബാധയേറ്റ് മരിച്ചവരെ പരിചരിച്ച 3 നഴ്സുമാരും ഉൾപ്പെടും.

ജാനകിയുടെ മരണമാണ് അവസാനം സ്ഥിരീകരിച്ചത്. എയിംസിലെ വിദഗ്ദ സംഘവും കേന്ദ്ര മൃഗ പരിപാലന സംഘവും ചൊവ്വാഴ്ച കോഴിക്കോടെത്തുന്നുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News