നാടിനെ നടുക്കി വീണ്ടും വാഹനാപകടം; ജീവന്‍ നഷ്ടമായത് നാല് യുവാക്കള്‍ക്ക്

വടകര കൈനാട്ടിയിൽ കണ്ടെയ്നർ ലോറി കാറിലിടിച്ച് നാല് യുവാക്കൾ മരിച്ചു. തലശ്ശേരി പുന്നോൽ സ്വദേശികളായ അനസ് (20), സഹീർ (20), നിഹാൽ (20) മുഹമ്മദ് തലത് ഇക്ബാൽ എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. കണ്ണുർ ഭാഗത്ത് നിന്ന് വരുന്ന കണ്ടയിനർ ലോറി എതിർ ദിശയിലേക്ക് പോകുന്ന സ്വിഫ്റ്റ് കാറിലിടിക്കുകയായിരുന്നു. ഇടിയിൽ കാർ പൂർണ്ണമായും തകർന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ത്വൽഹത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കോഴിക്കോട് പോയി വസ്ത്രമെടുത്ത് തലശ്ശേരി വീട്ടിലേക്ക് തിരിച്ച് വരുന്ന വഴിയായിരുന്നു അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel