കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്‍റെ ഉള്‍വശം കാണാം; ഭയപ്പാടില്ലാതെ

ജയിൽ എന്നത് പൊതുജനങ്ങൾക്ക് ദുരൂഹമായ ഒരിടമാണ് .ജയിലിൻ്റെ ഉൾവശം കാണാൻ പൊതുജനങ്ങൾക്ക് അനുമതി ഇല്ല എന്നത് തന്നെ കാരണം.എന്നാൽ കണ്ണൂർ സെൻട്രൽ ജയിലിന്റെ ഒരു ചെറു മാതൃക തീർത്ത് പൊതുജനങ്ങൾക്ക് കാണാനായി പ്രദർശനത്തിന് എത്തിച്ചിരിക്കുകയാണ് ജയിൽ വകുപ്പ്.

പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാത്തയിടമാണ് ജയിലുകൾ.കൂറ്റൻ മതിൽ കെട്ടിനകത്ത് എന്തൊക്കെയായിരിക്കും എന്നത് ആകാംഷ ഉണ്ടാക്കുന്ന കാര്യവുമാണ്.കൊടും കുറ്റവാളികളെ പാർപ്പിച്ചിരിക്കുന്ന ജയിലുകൾ ചിലർക്ക് ഭയപ്പാടുണ്ടാക്കുന്നതാണ്.

എന്നാൽ ജയിലിലെ സംബന്ധിക്കുന്ന ദുരൂഹതയ്ക്കും സംശയങ്ങൾക്കും എല്ലാം ഉള്ള മറുപടിയാണ് കണ്ണൂരിൽ ജയിൽ വകുപ്പ് ഒരുക്കിയിരിക്കുന്നത്.

മന്ത്രിസഭാ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചു കണ്ണൂർ കളക്ട്രേറ്റ് മൈതാനിയിൽ നടക്കുന്ന പൊൻ കതിർ മെഗാ എക്സിബിഷനിലാണ് കണ്ണൂർ സെൻട്രൽ ജയിലിന്റെ ചെറു മാതൃക പ്രദർശിപ്പിക്കുന്നത്.കേരളത്തിൽ അവസാനമായി വധ ശിക്ഷയ്ക്ക് വിധേയനായ റിപ്പർ ചന്ദ്രനെ തൂക്കിലേറ്റിയ കയറും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

ജയിൽ എന്നത് സർഗ്ഗാത്മകതയുടെയും കരവിരുതിന്റെയും കേന്ദ്രം കൂടിയാണെന്നും പ്രദർശനം കാണാൻ എത്തുന്നവർക്ക് ബോധ്യപ്പെടുന്നു. ജയിൽ അന്തേ വാസികൾ ഉണ്ടാക്കിയ കര കൗശല വസ്തുക്കൾക്കും കളിപ്പാട്ടങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel