ദളിത് കുടുംബങ്ങള്‍ക്ക് നേരെ ആര്‍ എസ് എസ് ആക്രമണം; ഗര്‍ഭിണിയെ ചവിട്ടിപ്പരിക്കേല്‍പ്പിച്ചു; വിവരങ്ങള്‍ ഇങ്ങനെ

ദളിത് കുടുംബങ്ങള്‍ക്ക് നേരെ ആർഎസ്സ്എസ്സ് ആക്രമണം. ആക്രമികള്‍ ഏ‍ഴു മാസം ഗര്‍ഭിണിയുടെ മുതുകത്ത് ചവിട്ടിപ്പരിക്കേല്‍പ്പിച്ചു. കൊല്ലം കേരളപുരം മാമ്പുഴ ആമ്പല്ലൂരിലാണ് ആക്രമണം അരങ്ങേറിയത്.

ആമ്പല്ലൂർ തെക്കതിൽ 7 മാസം ഗർഭിണിയായ സുനിതയയെയാണ് ആർ.എസ്സ്.എസ്സ് സംഘം മുതുകത്ത് ചവിട്ടിയത്. പരിക്കേറ്റ സുനിത ചികിത്സ തേടി.

വീട് കയറി ആക്രമിച്ച അക്രമികൾ വീടിന്റെ ജനാല ചില്ലുകളും ടിവി ഉൾപ്പടെയുള്ള ഗൃഹോപകരണങൾ അടിച്ചു തകർത്തു. അക്രമികൾ 2 ബൈക്കുകളും തകർത്തു.

ശിവജി,രതീഷ്,സിന്ധു എന്നിവർക്കും മർദ്ദനമേറ്റിറ്റുണ്ട്. വഴിതർക്കത്തെ തുടർന്നാണ് ആക്രമം എന്ന് പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News