‘ഇതെന്താ കൊച്ചുപിള്ളേരുടെ സെക്സിനെ പറ്റി പറയുമ്പോൾ മാത്രം ലൈക്ക്‌ ആടിച്ച്‌, വി ടി ബാലകറാം ഫോളോ ചെയ്യുന്നത്‌’; പീഡോഫീലിയയെ അനുകൂലിക്കുന്ന പോസ്റ്റിന് ലെെക്കടിച്ച് വിടി ബല്‍റാം; രൂക്ഷ വിമര്‍ശനവുമായി എന്‍ എസ് മാധവന്‍

പീഡോഫീലിയയെ അനുകൂലിക്കുന്ന പോസ്റ്റിന് ലെെക്കടിച്ച വിടി ബല്‍റാമിനെതിരെ രൂക്ഷ പ്രതികരണവുമായി എന്‍ എസ് മാധവന്‍. കേരളം ഇന്ന് നേരിടുന്ന വലിയ ഭീഷണി പിഞ്ചുകുഞ്ഞുകളുടെ മനസികാരോഗ്യം തകര്‍ക്കുന്ന പീഡൊഫീലിയയും  അത് ലൈക്കടിക്കുന്ന വി.ടി ബാലകറാമാണെന്ന് എന്‍  എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

ശരിക്കും പറഞ്ഞാല്‍ തച്ച്‌കൊല്ലേണ്ട കേസുകളാണെന്നും  പക്ഷേ അത് നിയമ വിരുദ്ധമായതു കൊണ്ട് നമുക്ക് ചെയ്യാവുന്നത് മലയാളിക്കുട്ടികളെ അത്തരക്കാരില്‍ നിന്ന് സൂക്ഷിക്കുക മാത്രമാണെന്നും എന്‍ എസ് മാധവന്‍ വ്യക്തമാക്കി.

തൃത്താലയില്‍ ചെയ്യേണ്ട ആദ്യകാര്യം എല്ലാ സ്‌കൂളുകളിലും നിവിന്‍ പോളി പടം കാണിക്കുകയും, തൃത്താലയെ പീഡോഫിലിയ പ്രൂഫ് ആക്കുകയുമാണെന്നും അദ്ദേഹം  വ്യക്തമാക്കി. നിവിന്‍ പോളി അഭിനയിച്ച് ഹൃസ്വ ചിത്രവും അദ്ദേഹം ഷെയറു ചെയ്തിട്ടുണ്ട്.

കുട്ടികളെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഉപയോഗിക്കുന്ന മനോവൈകല്യമായ  ‘പീഡോഫീലിയയെ  ന്യായീകരിച്ച്  കഴിഞ്ഞ ദിവസം,  പി.ടി ജാഫര്‍ എഴുതിയ കുറിപ്പിന് ബല്‍റാം ലൈക്ക് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് എന്‍ എസ് മാധവന്‍, ബല്‍രാമിനെ വിമര്‍ശിച്ച്  രംഗത്തെത്തിയത്.

തുടര്‍ന്ന് ലെെക്ക് ചെയ്തതിനെ ന്യായീകരിച്ച്‌ വി.ടി ബല്‍റാം രംഗത്തെത്തിയിരുന്നു.  കുറിപ്പിലെ ചര്‍ച്ചകള്‍ പിന്തുടരാനാണ്  ലൈക്ക് നല്‍കിയതെന്നായിരുന്നു, വിശദീകരണം.

ഇതിന് മറുപടിയായി വീണ്ടും എന്‍  എസ് മാധവന്‍റെ പോസ്റ്റ് എത്തി. ഇതെന്താ കൊച്ചുപിള്ളേരുടെ സെക്സിനെ പറ്റി പറയുമ്പോൾ മാത്രം ലൈക്ക്‌ ആടിച്ച്‌, വി ടി ബാലകറാം ഫോളോ ചെയ്യുന്നത്‌? ഇന്നലെ വിഷ്ണുനാഥും കെ സി വേണുഗോപാലും രാഹൂൽ ഗാന്ധിയും കർണാടകത്തിൽ ജനാധിപത്യം വിജയിച്ച കാര്യം പറഞ്ഞതൊന്നിനും ലൈക്കടിച്ചില്ലല്ലോ. പീഡോഫിലീയ ഇല്ലെങ്കിൽ ഈ മജ ഇല്ല അല്ലേ? കഷ്ടമെന്നായിരുന്നു എന്‍ എസ് മാധവന്‍റെ മറുപടി ട്വീറ്റ്.

പീഡോഫീലിയയെ അനുലിച്ച വിടി ബല്‍റാമിനെതിരെ  സോഷ്യല്‍ മീഡിയയിലടക്കം  വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News