ഷൂ ധരിക്കാതെ ഒാടി കാലു പൊട്ടിയെങ്കിലും സ്വര്‍ണം കെെവിട്ടില്ല; സംസ്ഥാനത്തിന് വേണ്ടി മെഡലുകൾ വാരിക്കൂട്ടിയ കായികതാരം സ്പോണ്‍സറെ തേടി നെട്ടോട്ടമോടുന്നു

സംസ്ഥാനത്തിന് വേണ്ടി മെഡലുകൾ വാരിക്കൂട്ടിയ കായികതാരം സ്പോണ്‍സറെ തേടി നെട്ടോട്ടമോടുന്നു. തിരുവനന്തപുരം ആര്യനാട് സ്വദേശി രജിതയാണ് തുടർന്നുള്ള കായിക ജീവിതത്തിന് സഹായമഭ്യർത്ഥിക്കുന്നത്.

ക‍ഴിഞ്ഞ മാസം കർണാടകയിൽ വച്ച് നടന്ന നാഷണൽ മാസ്റ്റേ‍ഴ് അത്ലറ്റിക് മീറ്റിൽ രണ്ട് സ്വർണമുൾപ്പടെ അഞ്ച് മെഡലുകൾ നേടിയെങ്കിലും രജിതയെ തേടി സഹായഹസ്തങ്ങൾ ഒന്നുമെത്തിയില്ല.

കർണാടകയിലെ മാംഗളാസ്റ്റേഡിയത്തിൽ ചുട്ടുപൊള്ളുന്ന ട്രാക്കിൽ ഒരു ഷൂപോലുമില്ലാതെ രജിത കേരളത്തിനായി
ഒാടിയും ചാടിയും നേടിയത് രണ്ട് സ്വർണമുൾപ്പടെ അഞ്ച് മെഡലുകളാണ്.

ക‍ഴിഞ്ഞമാസം നടന്ന നഷ്ണൽ മാസ്റ്റേ‍ഴ് അത്ലറ്റ് മീറ്റിൽ ഷു ഇടാതെ സ്വർണം നേടിയ ഈ യുവതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു. ഷൂ ധരിക്കാതെ ഒാടി കാലുപ്പൊട്ടിയെങ്കിലും തുടർന്നുള്ള ട്രിപ്പിൾ ജമ്പിലും രജിത സ്വർണം കരസ്തമാക്കിയിരുന്നു.

മറ്റ് സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന്‍റെ പേര് ഉയർത്തി പിടിച്ച ഈ കായികതാരത്തിന് കുടുംബ പ്രാരാബ്ദങ്ങളാൽ ഇന്ന് മിക്ക മത്സരങ്ങളിലും പങ്കെടുക്കാനാകുന്നില്ല അതുകൊണ്ട് തന്നെ തുടർന്നുള്ള കായിക ജീവിതത്തിന് രജിത സഹായം തേടുകയാണ്.

ഒാട്ടവും ട്രിപ്പിൾ ജമ്പുമാണ് രജിതയുടെ പ്രധാന ഇനം.അടുത്തമാസം മലേഷ്യയിൽ നടക്കുന്ന മർക്കന്‍റയിൻ മീറ്റിലും ശ്രീലങ്കയിൽ നടക്കുന്ന മാസ്റ്റേ‍ഴ്സ് ഇന്‍റർനാഷ്ണൽ മീറ്റിലും ഇന്ത്യയെ പ്രതിനിധീകരിച്ച് രജിതക്ക് പങ്കെടുക്കണം ഇന്നാൽ മൂന്ന് മക്കളുടെ അമ്മയായ രജിതക്ക് തുടർന്നുള്ള പരിശീലനത്തിന് പോലും ആരുടേയും സഹായമില്ലാതെ ബുദ്ധിമുട്ടുകയാണ്. ഭർത്താവിനേയും സഹായത്തിന് ഒപ്പം കൂട്ടി ഒറ്റക്കാണ് ഇപ്പോൾ രജിതയുടെ പരിശീലനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News