ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ ഇന്ത്യാ സന്ദർശനത്തിനായി കൊച്ചിയിൽ എത്തി

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ ഇന്ത്യാ സന്ദർശനത്തിനായി കൊച്ചിയിൽ എത്തി . നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബാവക്ക് വിശ്വാസികൾ വൻ വരവേൽപ്പാണ് നൽകിയത് . സഭാ തർക്കം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുമെന്ന് വിമാനത്താവളത്തിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു .

അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ് ബാവ ഇന്ത്യയിലെത്തിയത് . ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിൽ വിശ്വാസികളും സഭാനേതൃത്വവും ചേർന്ന് ബാവയ്ക്ക് നെടുമ്പാശ്ശേരിയിൽ വൻ വരവേൽപ്പ് നൽകി. ഓർത്തഡോക്സ് യാക്കോബായ സഭാ തർക്കം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുമെന്ന് ബാവ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പറഞ്ഞു . സഭയിൽ സമാധാനത്തിനായി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .

നാളെ രാവിലെ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയനെ ബാവ സന്ദർശിക്കും. കേരളത്തിലെ സഭാതർക്കം പരിഹരിക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി ബാവയ്ക്ക് കത്തയച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ബാവ മുഖ്യമന്ത്രിയെ സന്ദർശിക്കുന്നത്.

പുത്തൻകുരിശിൽ നടക്കുന്ന പ്രാദേശിക എപ്പിസ്കോപ്പൽ സുന്നഹദോസിലും , സഭാ വർക്കിംഗ് കമ്മിറ്റിയിലും ബാവ പങ്കെടുക്കും. 24ന് രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും സന്ദർശിച്ചശേഷം 26ന് ലെബനനിലേക്ക് മടങ്ങും.

പതിറ്റാണ്ടുകളായി തുടരുന്ന യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പായാണ് ബാവയുടെ കേരള സന്ദർശനത്തെ സഭാ നേതൃത്വം കാണുന്നത്. സഭാ തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ഇരു വിഭാഗങ്ങളോടും അഭ്യർത്ഥിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News