അബ്രഹാമിന്‍റെ സന്തതികളിലെ മമ്മൂട്ടിയുടെ പുത്തന്‍ ലുക്കിന് പിന്നിലെ രഹസ്യമെന്ത്; സിനിമാലോകത്ത് ചൂടേറിയ ചര്‍ച്ച; പോസ്റ്റര്‍ തരംഗം

നിഗൂഢതകൾ ഒളിപ്പിച്ച് അബ്രഹാമിന്‍റെ സന്തതികളുടെ പുതിയ പോസ്റ്റര്‍ എത്തി. ഫെയ്‌സ്ബുക്കിലൂടെ മമ്മൂട്ടി തന്നെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.ഷാജി പാടൂറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് അബ്രഹാമിന്‍റെ സന്തതികള്‍. ചിത്രത്തില്‍ ഡെറിക് എബ്രഹാമെന്ന പോലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്.

ആന്‍സണ്‍ പോള്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. കനിഹ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗ്രേറ്റ്​ഫാദറിന്‍റെ സംവിധായകനായ ഹനീഫ് അദേനിയാണ് തിരക്കഥയൊരുക്കുന്നത്.

ഗുഡ്​വില്‍എന്‍റര്‍ടൈന്‍മെന്‍സി​​​ന്‍റെ ബാനറില്‍ ടി.എല്‍.ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ്​ ചിത്രം
നിര്‍മിക്കുന്നത്​.​ ടേക് ഒാഫി​​​ന്‍റെ സംവിധായകനായ മഹേഷ്​ നാരായണനാണ്​ എഡിറ്റിങ്​ നിര്‍വഹിക്കുന്നത്​.

ഗോപി സുന്ദറിന്റേതാണ്‌ സംഗീതം. ടേക്ക്​ ഒാഫില്‍ സെറ്റുകളിട്ട സന്തോഷ്​ രാമനാണ്​ പ്രൊഡക്ഷന്‍ ഡിസൈനര്‍. ചിത്രീകരണം പുരോഗമിക്കുന്ന ‘അബ്രഹാമിന്റെ സന്തതികള്‍’ ഉടന്‍ തീയേറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News